എം.എസ്.എഫ്. മാര്‍ച്ച് നടത്തി

Posted on: 19 Aug 2015കാഞ്ഞങ്ങാട്: വിദ്യാഭ്യാസവായ്പ തിരിച്ചുപിടിക്കാന്‍ റിലയന്‍സിനെ ചുമതലപ്പെടുത്തിയതിനെതിരെ എം.എസ്.എഫ്. കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി കാഞ്ഞങ്ങാട് എസ്.ബി.ടി. ശാഖയിലേക്ക് മാര്‍ച്ച് നടത്തി. ഇക്ബാല്‍ വെള്ളിക്കോത്ത് ഉദ്ഘാടനംചെയ്തു. റമിസ് ആറങ്ങാടി അധ്യക്ഷത വഹിച്ചു.

സുവര്‍ണ ജൂബിലി ആഘോഷം

തൃക്കരിപ്പൂര്‍:
തൃക്കരിപ്പൂര്‍ അയ്യപ്പഭജന മന്ദിരത്തിന്റെ സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള സംഘാടകസമിതി ഓഫീസ് ഉദ്ഘാടനവും അയ്യപ്പന്‍വിളക്ക് ഉത്സവത്തിന്റെ വിളക്ക്കുറിക്കല്‍ ചടങ്ങും 23-ന് 11 മണിക്ക് നടക്കും.
തൃക്കരിപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ ഉദ്ഘാടനം ചെയ്യും. വിളക്ക് കുറിക്കല്‍ ചടങ്ങിന് നന്ദകുമാര്‍ മൂലയില്‍ കാര്‍മികത്വം വഹിക്കും. കെ.വെളുത്തമ്പു അധ്യക്ഷത വഹിക്കും.

More Citizen News - Kasargod