കോണ്‍ഗ്രസ് പദയാത്രനടത്തി

Posted on: 19 Aug 2015തൃക്കരിപ്പൂര്‍: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പദയാത്ര വയലോടിയില്‍ കെ.പി.സി.സി. നിര്‍വാഹക സമിതിയംഗം കെ.വെളുത്തമ്പു ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് സി.രവി അധ്യക്ഷതവഹിച്ചു. ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ.രാജേന്ദ്രന്‍, ഡി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി.പ്രകാശന്‍, പി.കുഞ്ഞിക്കണ്ണന്‍, കെ.ഗംഗാധരന്‍, കെ.പി.ജയദേവന്‍ എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലത്തിലെ പത്ത് കേന്ദ്രങ്ങളിലെ പര്യടനശേഷം വൈകിട്ട് തങ്കയത്ത് സമാപിച്ചു. സമാപനസമ്മേളനം ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന്‍ ഉദ്ഘാടനംചെയ്തു. സി.രവി അധ്യക്ഷനായിരുന്നു. ഡി.സി.സി. ഭാരവാഹികളായ അഡ്വ. കെ.കെ.രാജേന്ദ്രന്‍, ഗീതാ കൃഷ്ണന്‍, പെരിയ ബാലകൃഷ്ണന്‍, കരിമ്പില്‍ കൃഷ്ണന്‍, പി.കുഞ്ഞിക്കണ്ണന്‍, കെ.വി.വിജയന്‍, എം.രജീഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.
വലിയപറമ്പ്:
മണ്ഡലം കോണ്‍ഗ്രസ് പദയാത്ര വലിയപറമ്പ് പാലം പരിസരത്ത് കെ.പി.സി.സി. നിര്‍വാഹകസമിതി അംഗം കെ.വെളുത്തമ്പു ഉദ്ഘാടനംചെയ്തു. ഒ.കെ.വിജയന്‍ അധ്യക്ഷനായിരുന്നു. ഡി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി.പ്രകാശന്‍, പി.കുഞ്ഞിക്കണ്ണന്‍, കെ.വി.ഗംഗാധരന്‍, എം.അബ്ദുള്‍ സലാം, പി.പി.ഭരതന്‍, സലാം പള്ളിക്കണ്ടം, ഇ.കെ.മുഹമ്മദ്കുഞ്ഞി, കെ.സിന്ധു, എം.ലക്ഷ്മണന്‍, ടി.കെ.നാരായണന്‍, പി.വി.കാര്‍ത്യായനി, ഒ.കെ.ഷാജി എന്നിവര്‍ പ്രസംഗിച്ചു. നിരവധി കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം മാവിലക്കടപ്പുറത്ത് സമാപിച്ചു.

More Citizen News - Kasargod