കക്കാട്ട് ഗവ. എച്ച്.എസ്.എസ്സില്‍ വിചാരശാല തുടങ്ങി

Posted on: 19 Aug 2015നീലേശ്വരം: കക്കാട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവര്‍ത്തിച്ചുവരുന്ന വായനശാലയുടെ ഭാഗമായുള്ള വിചാരശാലയ്ക്ക് തുടക്കമായി. നീതി, ഭാഷ, ശശീരം, തൊഴില്‍, ഭക്ഷണം, മനസ്സ്, വിപണി, തുല്യത, അറിവ്, സ്വാതന്ത്രം, ശബ്ദം, ചരിത്രം, കല, കുടുംബം, ഉത്സവം, കളി, യുക്തി, വിശ്വാസം, വികസനം, മാറ്റം, സമരം, ശാസ്ത്രം, പ്രകൃതി തുടങ്ങിയ അടിസ്ഥാന വിഷയങ്ങളെക്കുറിച്ചുള്ള പ്രഭാഷണങ്ങളും സംവാദങ്ങളുമാണ് വിചാരശാലയുടെ പ്രധാന പ്രവര്‍ത്തനം. ഉയര്‍ന്നനിലവാരമുള്ള പഠന-മനനങ്ങളിലേക്ക് വിദ്യാര്‍ഥികളെ നയിക്കുകയാണ് ലക്ഷ്യം. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പ്രത്യേകം താത്പര്യമുള്ള 60 കുട്ടികളാണ് വിചാരശാലയിലെ സ്ഥിരപങ്കാളികള്‍. ഒന്നാം വിചാരശാല 'സ്വാതന്ത്ര്യം' എന്ന വിഷയത്തെക്കുറിച്ച് ചര്‍ച്ചനടത്തി. പ്രഥമാധ്യാപകന്‍ ഇ.പി.രാജഗോപാലന്‍ അധ്യക്ഷതവഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. എം.കെ.രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രകാശന്‍ കരിവെള്ളൂര്‍ വിഷയം അവതരിപ്പിച്ചു. ജയന്‍ നീലേശ്വരം, ശ്യാമശശി എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod