പൊയിനാച്ചി ക്ഷീരസംഘം കെട്ടിടോദ്ഘാടനവും ക്ഷീരസംഗമവും 21-ന്‌

Posted on: 19 Aug 2015പൊയിനാച്ചി: പൊയിനാച്ചി ക്ഷീരോത്പാദക സഹകരണസംഘം കെട്ടിടം 21-ന് രാവിലെ 10ന് കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്യും. ഇതിന്റെ ഭാഗമായി ക്ഷീരവികസനവകുപ്പ്, കാസര്‍കോട് ക്ഷീര യൂണിറ്റിലെ ക്ഷീര സഹകരണസംഘങ്ങള്‍, മില്‍മ, ത്രിതല പഞ്ചായത്തുകള്‍ എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന കാസര്‍കോട് ബ്ലോക്ക് ക്ഷീരസംഗമം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനംചെയ്യും. ബ്ലോക്കിലെ ക്ഷീര കര്‍ഷകരെ ആദരിക്കല്‍, ബ്ലോക്ക് പഞ്ചായത്ത് പദ്ധതി സഹായധന വിതരണം, സെമിനാര്‍ എന്നിവയുമുണ്ടാകും.
2008-ല്‍ പ്രവര്‍ത്തനംതുടങ്ങിയ പൊയിനാച്ചി ക്ഷീരസംഘത്തില്‍ ഇപ്പോള്‍ പ്രതിദിനം 750 ലിറ്റര്‍ പാല്‍ അളക്കുന്നുണ്ട്. പൊയിനാച്ചി രാജ്പാലസ് ഓഡിറ്റോറിയത്തിന് സമീപം മൂന്ന് സെന്റ് സ്ഥലത്ത് 15 ലക്ഷം രൂപ ചെലവിലാണ് സ്വന്തംകെട്ടിടം പണിതത്. പൊയിനാച്ചി-ബന്തടുക്ക റോഡരികിലെ വാടകക്കെട്ടിടത്തിലെ പ്രവര്‍ത്തനം പുതിയ ഓഫീസ് കെട്ടിടത്തിലേക്ക് മാറും.

More Citizen News - Kasargod