വയോജനങ്ങള്‍ക്കായി പകല്‍വിശ്രമകേന്ദ്രം തുറന്നു

Posted on: 19 Aug 2015പെരിയ: വയോജനങ്ങള്‍ക്കായി പെരിയയില്‍ പകല്‍വിശ്രമകേന്ദ്രം തുടങ്ങി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് പകല്‍വിശ്രമകേന്ദ്രം തുടങ്ങിയത്. വയോജനങ്ങള്‍ക്ക് ഒത്തുചേരുന്നതിനും വിശ്രമിക്കുന്നതിനുമുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. പകല്‍വിശ്രമകേന്ദ്രം ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കൃഷ്ണന്‍ അധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷന്‍, യമുന രാഘവന്‍, ടി.കെ.അഹമ്മദ്ഷാഫി, സുനു ഗംഗാധരന്‍, എം.ഗൗരി, ഡോ. വി.അഭിലാഷ്, പി.മാധവന്‍, ഗീത നാരായണന്‍, പി.ജാനകി, പി.കൃഷ്ണന്‍, അഡ്വ. എം.കെ.ബാബുരാജ്, കുഞ്ഞിരാമന്‍ മാരാംവളപ്പില്‍, കെ.രാധിക, കെ.സുകുമാരന്‍, സി.വി.അനന്തന്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സി.രാജന്‍ സ്വാഗതവും കെ.എ.നാസര്‍ നന്ദിയും പറഞ്ഞു.

More Citizen News - Kasargod