ഗണേശോത്സവം ആഘോഷിച്ചു

Posted on: 19 Aug 2015നീലേശ്വരം: വിഘ്‌നേശ്വര സേവാസമിതി നീലേശ്വരം തളിയില്‍ ക്ഷേത്രപരിസരത്ത് ഗണേശോത്സവം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി മാടമനയില്ലത്ത് രാധാകൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ സമൂഹ മഹാഗണപതിഹോമം, ഭജന, അന്നദാനം, ആധ്യാത്മിക പ്രഭാഷണം എന്നിവ ഉണ്ടായിരുന്നു. ചീര്‍മക്കടവ് കൂറുംബ ഭഗവതിക്ഷേത്ര പരിസരത്തുനിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്ര നഗരപ്രദക്ഷിണത്തിനുശേഷം നീലേശ്വരംപുഴയില്‍ സമാപിച്ചു. വിശേഷാല്‍പൂജകള്‍ക്ക് ശേഷം ഗണേശവിഗ്രഹം പുഴയില്‍ നിമജ്ജനംചെയ്തു.

More Citizen News - Kasargod