കാര്‍ഷിക കടം എഴുതിത്തള്ളണം

Posted on: 19 Aug 2015നീലേശ്വരം: രണ്ട് ഹെക്ടറില്‍ താഴെയുള്ള കൃഷിക്കാരുടെ അഞ്ചുലക്ഷം രൂപവരെയുള്ള കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളണമെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.എം.മൈക്കിള്‍ അധ്യക്ഷതവഹിച്ചു. പി.വി.ബാലചന്ദ്രന്‍, അഡ്വ. വി.വി.കമലാക്ഷന്‍, ടി.വി.രാജു, രാമചന്ദ്രന്‍ പെരിയ, ഹമീദ് മൊഗ്രാല്‍, കെ.അമ്പാടി, കെ.സാജു എന്നിവര്‍ സംസാരിച്ചു.

കാവ്യചര്‍ച്ച നടത്തി

നീലേശ്വരം:
പുരോഗമന കലാസാഹിത്യസംഘം നീലേശ്വരം ഏരിയാ കമ്മിറ്റി കര്‍ഷകത്തൊഴിലാളിയൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ.കണ്ണന്‍ നായര്‍ രചിച്ച 'സമൂഹം' എന്ന കാവ്യസമാഹരണത്തെക്കുറിച്ച് ചര്‍ച്ചനടത്തി. ജില്ലാ വൈസ് പ്രസിഡന്റ് പ്രൊഫ. കെ.പി.ജയരാജന്‍ ഉദ്ഘാടനംചെയ്തു. ഡോ. എന്‍.പി.വിജയന്‍, കെ.വി.സജീവന്‍, കെ.പി.ശങ്കരനാരായണന്‍ നായര്‍, ടി.ജി.ഗംഗാധരന്‍, കെ.സി.എസ്. നായര്‍ എന്നിവര്‍ സംസാരിച്ചു. കണ്ണന്‍ നായര്‍ രചനാനുഭവം പങ്കുവെച്ചു.

കോണ്‍ഗ്രസ് പൊതുയോഗം അലങ്കോലമാക്കിയതിന് കേസെടുത്തു

നീലേശ്വരം:
കോണ്‍ഗ്രസ് മണ്ഡലംകമ്മിറ്റിയുടെ പദയാത്രയുടെ സമാപനസമ്മേളനം അലങ്കോലമാക്കിയ സംഭവത്തില്‍ രണ്ട് യുവാക്കള്‍ക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. വിജേഷ്, സജേഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. മണ്ഡലം പ്രസിഡന്റ് പി.രാമന്ദ്രന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

More Citizen News - Kasargod