കര്‍ഷകദിനം ആചരിച്ചു

Posted on: 19 Aug 2015കുണ്ടംകുഴി: കര്‍ഷകരെ ആദരിച്ചും കാര്‍ഷികവസ്തുക്കളുടെ പ്രദര്‍ശനം ഒരുക്കിയും ബേഡഡുക്ക കൃഷിഭവനില്‍ കര്‍ഷകദിനം ആചരിച്ചു. മൂന്നുദിവസത്തെ ദിനാചരണ പരിപാടിയില്‍ ഘോഷയാത്ര, വിപണനകൂട്ടായ്മകള്‍, നാടന്‍ പച്ചക്കറി വിപണനകേന്ദ്രം ഉദ്ഘാടനം, കാര്‍ഷികപരിശീലനപരിപാടികള്‍ തുടങ്ങിയവയുണ്ട്.
കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സി.കാര്‍ത്യായനി അധ്യക്ഷത വഹിച്ചു. കെ.എ.ഷിജോ, പി.പ്രദീപ്, എം.അനന്തന്‍, എം.മിനി, പി.ഓമന, ടി.വരദരാജ്, പി.പളനി, ഡോ.കെ.ബിന്ദു, പി.രാഘവന്‍ നായര്‍ ചരളില്‍, കെ.വി.ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
കര്‍ഷകരായ വിഷ്ണുപ്രസാദ്, കുഞ്ഞിരാമന്‍ നായര്‍ പോള, രാജീവ്‌നാഥ്, കുഞ്ഞിക്കണ്ണന്‍, അഡൂര്‍ പുലിക്കോട്, വിജയകുമാരി, മധുസൂദനന്‍, രാഘവന്‍ തുടങ്ങിയ കര്‍ഷകരെ ആദരിച്ചു.
മരുഗന്‍, ഡോ.ലീന, കെ.വി.കെ. കാസര്‍കോട് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. കൃഷിവകുപ്പിന്റെ വിവിധ പദ്ധതികള്‍, ആത്മ കാസര്‍കോട്, പടന്നക്കാട് കാര്‍ഷിക കോളേജ്, കുടുംബശ്രീ ഗ്രൂപ്പുകള്‍, കാര്‍ഷിക ഉപകരണങ്ങള്‍, വിത്തുകള്‍, ജൈവകീടനാശിനികള്‍, സൂക്ഷ്മമൂലകവളങ്ങള്‍ തുടങ്ങിയവയുടെ വിപണനവും പ്രദര്‍ശനവും ഉണ്ടായിരുന്നു.

More Citizen News - Kasargod