വിശ്വകര്‍മക്ഷേത്രം ഏഴുകോടിരൂപ ചെലവില്‍ നവീകരിക്കുന്നു

Posted on: 19 Aug 2015കാഞ്ഞങ്ങാട്: കേരളത്തിലെ അപൂര്‍വ വിശ്വകര്‍മക്ഷേത്രമായ അജാനൂര്‍ പരശിവ വിശ്വകര്‍മക്ഷേത്രം ഏഴുകോടിരൂപ ചെലവില്‍ നവീകരിക്കുന്നു. പദ്ധതി തയ്യാറായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പദ്ധതിപ്രഖ്യാപനവും ആദ്യഫണ്ട് ഉദ്ഘാടനവും മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ പി.ഡി.ടി. ആചാരി 23-ന് നിര്‍വഹിക്കും. വൈകിട്ട് 3.30ന് ക്ഷേത്രപരിസരത്ത് നടക്കുന്ന ചടങ്ങില്‍ നവീകരണക്കമ്മിറ്റി ചെയര്‍മാന്‍ വൈനിങ്ങാല്‍ പുരുഷോത്തമന്‍ വിശ്വകര്‍മന്‍ അധ്യക്ഷതവഹിക്കും. സമ്മേളനത്തിന്റെ ഭാഗമായി നൃത്താഞ്ജലി, കാഞ്ഞിരമുറ്റം പ്രശാന്ത് അവതരിപ്പിക്കുന്ന ഹാസ്യകലാവിരുന്ന്, സംഗീതക്കച്ചേരി, ഗാനമേള എന്നിവയും നടക്കും.
പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ പുരുഷോത്തമന്‍ വിശ്വകര്‍മന്‍, ക്ഷേത്രം പ്രസിഡന്റ് എന്‍.ബാലകൃഷ്ണന്‍ ആചാരി, എ.സി.ബാബുരാജ്, കെ.നാരായണന്‍ ആചാരി, കരുണാകരന്‍ ആചാരി, ജയന്‍ രാവണീശ്വരം, വിജയന്‍ ആചാരി, അരവിന്ദാക്ഷന്‍ പുതിയകണ്ടം, രാജേഷ് ആചാരി എന്നിവര്‍ പങ്കെടുത്തു.

More Citizen News - Kasargod