ഫണ്ട് ശേഖരണം തുടങ്ങി

Posted on: 19 Aug 2015തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ രാമവില്യം കഴകം മതില്‍ കെട്ടിനകത്ത് തിരുമുറ്റം കരിങ്കല്‍ പാകുന്നതിന്റെ ഫണ്ട് ശേഖരണോദ്ഘാടനം കെ.വെളുത്തമ്പു നിര്‍വഹിച്ചു. കെ.വി.മുകുന്ദനില്‍ നിന്ന് ആദ്യതുക ഏറ്റുവാങ്ങി. കഴകം സ്ഥാനികര്‍ക്കുള്ള പ്രതിമാസ സഹായധന വിതരണം എ.വി.പത്മനാഭന്‍ നിര്‍വഹിച്ചു. കെ.വി.ദിവാകരന്‍, പി.വി. കണ്ണന്‍ മാസ്റ്റര്‍, കെ.വി.മുകുന്ദന്‍, കെ.ശശിധരന്‍, എ.വി.ഗോവിന്ദന്‍, എന്‍.സുകുമാരന്‍, എം.രാമചന്ദ്രന്‍, കെ.ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod