ചെറുവത്തൂര്‍ ഉപജില്ലാ കലോത്സവം പടന്ന കടപ്പുറത്ത്‌

Posted on: 19 Aug 2015പടന്ന: ചെറുവത്തൂര്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവം പടന്ന കടപ്പുറം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒക്ടോബര്‍ അവസാനവാരം നടക്കും. സംഘാടകസമിതി രൂപവത്കരണയോഗം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു. വലിയപറമ്പ് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി.രവി അധ്യക്ഷതവഹിച്ചു. എ.ഇ.ഒ. കെ.പി.പ്രകാശ്കുമാര്‍, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കെ.അനൂപ്കുമാര്‍, പ്രഥമാധ്യാപിക രേണുകാദേവി ചങ്ങാട്ട്, കെ.കെ.കുഞ്ഞബ്ദുല്ല, എ.വി.ഗണേശന്‍ ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടിപ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതിക്ക് കെ.വി.അമ്പുക്കുഞ്ഞി, ഖാലിദ് ഹാജി വലിയപറമ്പ്, പി.വി.സലാം ഹാജി, പി.കെ.സി.സുലൈമാന്‍ ഹാജി എന്നിവര്‍ നല്കിയ സംഭാവനകള്‍ എം.എല്‍.എ. സ്വീകരിച്ചു.
ഭാരവാഹികള്‍: പി.ശ്യാമള (ചെയ.) എ.വി.ഗണേശന്‍ (വര്‍ക്കിങ് ചെയ.), കെ.അനൂപ്കുമാര്‍ (ജന. കണ്‍.), രേണുകാദേവി ചങ്ങാട്ട് (കണ്‍.), കെ.പി.പ്രകാശ്കുമാര്‍ (ഖജാ.).

More Citizen News - Kasargod