കെ.എസ്.ഇ.ബി.ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം

Posted on: 19 Aug 2015കാഞ്ഞങ്ങാട്: ജില്ലയിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി ലക്ഷ്യമിടുന്ന തവിടുഗോളി-മൈലാട്ടി 110 കെ.വി.ഇരട്ടിപ്പിക്കുന്നപണി ഉടന്‍ തുടങ്ങണമെന്ന് കെ.എസ്.ഇ.ബി.ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വൈദ്യുതിനിയമം ഭേദഗതി ചെയ്ത നടപടി പൂര്‍ണമായും പിന്‍വലിക്കുക, ജില്ലയിലെ വൈദ്യുതി മേഖലയില്‍ നിലവിലുള്ള 285 ഒഴിവുകള്‍ നികത്തുക, മാടക്കത്തറ-അരീക്കോട് മൈലാട്ടി പവര്‍ഹൈവേ പദ്ധതി യാഥാര്‍ഥ്യമാക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. സംഘടനയുടെ സൗത്ത് സോണ്‍ ജനറല്‍ സെക്രട്ടറി കുര്യന്‍സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. പി.പി.നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനസെക്രട്ടറി ജി.ശ്രീകുമാര്‍, നോര്‍ത്ത് സോണ്‍സെക്രട്ടറി ഇ.മനോജ്, പി.ജയപ്രകാശ്, ജില്ലാ ജോയന്റ് സെക്രട്ടറി ടി.പി.ആശ, ഒ.വി.രമേഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റായി കെ.സഹജനെയും സെക്രട്ടറിയായി ഒ.വി.രമേഷിനെയും ഖജാന്‍ജിയായി കെ.ഭാസ്‌കരനെയും തിരഞ്ഞെടുത്തു.

More Citizen News - Kasargod