സൗജന്യ മെഡിക്കല്‍ക്യാമ്പ് നടത്തി

Posted on: 19 Aug 2015നീലേശ്വരം: ലയണ്‍സ് ക്ലബ്ബും പള്ളിക്കര കോസ്‌മോസ് ക്ലബ്ബും കാഞ്ഞങ്ങാട് ചരകന്‍ ആയുര്‍വേദ വൈദ്യശാലയുടെ സഹകരണത്തോടെ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ക്യാമ്പ് നടത്തി. നഗരസഭാധ്യക്ഷ വി.ഗൗരി ഉദ്ഘാടനംചെയ്തു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് പി.ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷതവഹിച്ചു. രാജീവന്‍ പള്ളിപ്പുറം, മൈക്കീല്‍ രവീന്ദ്രന്‍ വൈദ്യര്‍, നഗരസഭാംഗം എന്‍.അമ്പു, പി.വേണുഗോപാലന്‍ നായര്‍, പി.ഭാര്‍ഗവന്‍, സി.എച്ച്.മനോജ്കുമാര്‍, ബേബി അശോകന്‍, കെ.വിജയകുമാര്‍, എന്‍.കെ.പ്രേമചന്ദ്രന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

സൗജന്യപരിശീലന സമാപനം

നീലേശ്വരം: പാന്‍ടെക് നടത്തിയ ഫാബ്രിക് പെയിന്റിങ്, ഗ്ലാസ് പെയിന്റിങ്, ഫ്ലവര്‍ മെയ്ക്കിങ് തുടങ്ങിയവയില്‍ നടത്തിയ സൗജന്യ പരിശീലന കോഴ്‌സിന്റെ സമാപനം ചൈല്‍ഡ്‌ലൈന്‍ സൗത്ത് ഇന്ത്യന്‍ പ്രോജക്ട് ഓഫീസര്‍ (ചെന്നൈ) മനോജ് ഉദ്ഘാടനംചെയ്തു. പാന്‍ടെക് ജന. സെക്രട്ടറി കൂക്കാനം റഹ്മാന്‍ അധ്യക്ഷതവഹിച്ചു. ഗ്രേസിക്കുട്ടി, രാഖി, ഇന്ദിര, ഇന്‍സ്ട്രക്ടര്‍ അജിത, എ.കെ.വിജിത എന്നിവര്‍ സംസാരിച്ചു.

വിദേശതൊഴിലന്വേഷകര്‍ക്കുള്ള ശില്പശാല

നീലേശ്വരം:
കേരളസര്‍ക്കാര്‍ നോര്‍ക്ക റൂട്‌സിന്റെ വിദേശതൊഴിലന്വേഷകര്‍ക്ക് വേണ്ടി പാന്‍ടെക് മുഖേന നടത്തുന്ന ശില്പശാലയില്‍ പങ്കെടുക്കാന്‍ പേര് റജിസ്റ്റര്‍ ചെയ്തവര്‍ 22ന് രാവിലെ 10 മണിക്ക് നീലേശ്വരം വ്യാപാരവനില്‍ എത്തിച്ചേരണം. ശില്പശാല അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് എച്ച്.ദിനേശ ഉദ്ഘാടനംചെയ്യും. പാന്‍ടെക് ഡയറക്ടര്‍ കുക്കാനം റഹ്മാന്‍ അധ്യക്ഷതവഹിക്കും. ശില്പശാലയില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് മുനിസിപ്പല്‍ കൗണ്‍സിലര്‍ സുധാകരന്‍ തയ്യില്‍ വിതരണം ചെയ്യും.

More Citizen News - Kasargod