മണ്ണിനെ അറിഞ്ഞ് കുട്ടിക്കൂട്ടം വിത്തിട്ടു

Posted on: 19 Aug 2015ഉദിനൂര്‍: അന്താരാഷ്ട്ര മണ്ണ്വര്‍ഷത്തില്‍ മണ്ണിന്റെ ജൈവഘടനയ്ക്കനുസരിച്ച് വിത്തിട്ട് കുട്ടിക്കര്‍ഷകര്‍ കര്‍ഷകദിനം ആചരിച്ചു. ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് ക്ലബ്ബംഗങ്ങള്‍ വിവിധ പ്രദേശങ്ങളില്‍നിന്ന് ശേഖരിച്ച വ്യത്യസ്ത മണ്ണ് സ്‌കൂളിലെത്തിച്ചാണ് ഉചിതമായ കൃഷി തിരഞ്ഞെടുത്തത്.
സാമൂഹികശാസ്ത്ര അധ്യാപകന്‍ കെ.അരവിന്ദാക്ഷന്‍ ക്ലാസെടുത്തു. കുട്ടികള്‍ മണ്ണ് സംരക്ഷണ പ്രതിജ്ഞയെടുത്തു. പ്രഥമാധ്യാപകന്‍ കെ.ശശിധരന്‍ അടിയോടി പച്ചക്കറിക്കൃഷിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.പി.സുരേന്ദ്രന്‍, ജൂനിയര്‍ റെഡ്‌ക്രോസ് ഇന്‍ചാര്‍ജ് എം.വി.വിജയന്‍, കെ.വി.സുരേഷ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod