പരപ്പ ബ്ലോക്ക് ഓഫീസ് കെട്ടിടം 21-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Posted on: 19 Aug 2015കാഞ്ഞങ്ങാട്: പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഒഫീസിന് 1.78 കോടി രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടം 21-ന് രാവിലെ 9.30ന് മഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.സി.ജോസഫ് അധ്യക്ഷതവഹിക്കും. ഓഫീസിന് സ്ഥലം സംഭാവനചെയ്തവരെ പി.കരുണാകരന്‍ എം.പി. ആദരിക്കും. ബ്ലോക്ക് ഓഫീസിനുപുറമെ എല്‍.എസ്.ജി.ഡി. അസി. എന്‍ജിനീയറുടെ ഓഫീസ്, ശിശുവികസന പദ്ധതി ഓഫീസ്, പട്ടികജാതി വികസന ഓഫീസ്, കൃഷി അസി. ഡയറക്ടറുടെ ഓഫീസ്, ക്ഷീരവികസന ഓഫീസ്, ട്രൈബല്‍ എക്‌സ്െറ്റന്‍ഷന്‍ ഓഫീസ്, വ്യവസായ വ്യാപനകേന്ദ്രം എന്നിവയും പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും.
പത്രസമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ടോമി പ്ലാച്ചേരി, സ്ഥിരംസമിതി അധ്യക്ഷന്‍ പി.വി.രവി കോഹിനൂര്‍, അംഗം കെ.പി.സഹദേവന്‍, സെക്രട്ടറി കെ.അബ്ദുള്ള, എം.പി.ജോസഫ് എന്നിവര്‍ പങ്കെടുത്തു.

More Citizen News - Kasargod