അഖിലകേരള ധീവരസഭ ജില്ലാ സമ്മേളനം

Posted on: 19 Aug 2015നീലേശ്വരം: അഖിലകേരള ധീവരസഭ ജില്ലാ സമ്മേളനം ആഗസ്ത് 23-ന് നീലേശ്വരം ആര്യക്കര ഭഗവതി ക്ഷേത്രം പരിസരത്ത് നടക്കും. ഉച്ചയ്ക്ക് രണ്ടിന് ധീവരസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും. മുട്ടത്ത് രാഘവന്‍ അധ്യക്ഷതവഹിക്കും. വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ ധീവരസമുദായത്തില്‍പ്പെട്ട കുട്ടികള്‍ക്കുള്ള സ്വാമിക്കുട്ടി മാസ്റ്റര്‍ സ്മാരക സ്‌കോളര്‍ഷിപ്പുകള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിതരണംചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി മുന്‍ എം.എല്‍.എ. വി.ദിനകരന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കമ്മിറ്റി യോഗത്തില്‍ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് അഡ്വ. യു.എസ്. ബാലന്‍ അധ്യക്ഷതവഹിച്ചു. മുട്ടത്ത് രാഘവന്‍, കെ.രവീന്ദ്രന്‍, കെ.മനോഹരന്‍, കെ.തമ്പാന്‍, കൊക്കോട്ട് രാജു, ശംഭു ബേക്കല്‍ എന്നിവര്‍ സംസാരിച്ചു.

ജില്ലാ സീനിയര്‍ ഖൊ-ഖൊ ചാമ്പ്യന്‍ഷിപ്പ്

നീലേശ്വരം:
ജില്ലാ സീനിയര്‍ ഖൊ-ഖൊ ചാമ്പ്യന്‍ഷിപ്പ് 22-ന് മേക്കാട്ട്-മടിക്കൈ രണ്ട് ഗവ. വി.എച്ച്.എസ്.എസ്സില്‍ നടക്കും. രാവിലെ പത്തിന് തുടങ്ങുന്ന മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി പേര് റജിസ്റ്റര്‍ചെയ്യണം. ജില്ലാ ടീമുകളുടെ തിരഞ്ഞെടുപ്പും നടക്കും. ഫോണ്‍: 9745656933.

സീറ്റൊഴിവ്

നീലേശ്വരം:
കാലിച്ചാനടുക്കം എസ്.എന്‍.ഡി.പി. യോഗം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ എം.കോമിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ 21ന് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.
ബി.കോം. കോ ഓപ്പറേഷന്‍, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബി.എസ്സി. ഫിസിക്‌സ്, ബി.എ. ഇംഗ്ലീഷ് എന്നീ കോഴ്‌സുകളില്‍ എസ്.സി., എസ്.ടി. വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ 21ന് രാവിലെ പത്തിന് ആവശ്യമായ രേഖകള്‍സഹിതം ഹാജരാകണം. ഫോണ്‍: 0467 2216244.

പൂര്‍വവിദ്യാര്‍ഥി സംഗമം

നീലേശ്വരം:
മൂന്നര പതിറ്റാണ്ടിനുശേഷം പഴയകാല സതീര്‍ഥ്യര്‍ വീണ്ടും ഒന്നിക്കുന്നു. കരിവെള്ളൂര്‍ എ.വി. സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1978 എസ്.എസ്.എല്‍.സി. ബാച്ച് പൂര്‍വവിദ്യാര്‍ഥികളുടെ സംഗമം 'റെമിനിസെന്‍സ്-78' 23ന് കരിവെള്ളൂര്‍ ധന്യ ഓഡിറ്റോറിയത്തില്‍ നടക്കും. വത്സന്‍ പിലിക്കോട് ഉദ്ഘാടനംചെയ്യുമെന്ന് ജനറല്‍ കണ്‍വീനര്‍ എ.വി. പുരുഷോത്തമന്‍ അറിയിച്ചു. ഫോണ്‍: 9447971800, 9446366399, 9447646440.

More Citizen News - Kasargod