പടന്ന ഹൈസ്‌കൂളില്‍ 'മധുരം മലയാളം'

Posted on: 19 Aug 2015



പടന്ന: പടന്ന എം.ആര്‍.വി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാതൃഭൂമിയുടെ മധുരം മലയാളം പദ്ധതി തുടങ്ങി. പ്രവാസികളായ ഇ.പ്രേമാനന്ദ് വെള്ളൂര്‍, പുറവങ്കര ബാബു ഉദിനൂര്‍ എന്നിവര്‍ ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
സ്‌കൂള്‍ അസംബ്ലിയില്‍ ഇ.പ്രേമാനന്ദ് പ്രഥമാധ്യാപകന്‍ കെ.രാജന് പത്രം കൈമാറി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കെ.പി.അബ്ദുള്ള അധ്യക്ഷതവഹിച്ചു. മാതൃഭൂമി സര്‍ക്കുലേഷന്‍ പ്രതിനിധി പി.ബാലകൃഷ്ണന്‍ പദ്ധതി വിശദീകരിച്ചു. മാനേജര്‍ ടി.എം.സി.കുഞ്ഞബ്ദുള്ള ഹാജി, ഇ.പ്രേമാനന്ദ്, പി.ടി.എ. പ്രസിഡന്റ് വി.കെ.മഖ്‌സൂദലി, മദര്‍ പി.ടി.എ. പ്രസിഡന്റ് ടി.കെ.റഹ്മത്ത്, സ്റ്റാഫ് സെക്രട്ടറി പി.മുഹമ്മദ്കുഞ്ഞി, മാതൃഭൂമി ഓരി ഏജന്റ് കെ.വി.രവി എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod