ഡോക്യുമെന്റേഷന്‍ ശില്പശാല

Posted on: 19 Aug 2015കാസര്‍കോട്: ജില്ലാ പഞ്ചായത്തിന്റെ വികസനനേട്ടങ്ങള്‍ വിലയിരുത്തുന്നതിന് അധികാരവികേന്ദ്രീകരണത്തിന്റെ പിന്നിട്ട 20 വര്‍ഷങ്ങളുടെ ഡോക്യുമെന്റേഷന്‍ ശില്പശാല നടത്തി. ജില്ലാ ആസൂത്രണസമിതി ഹാളില്‍ നടന്ന ശില്പശാല എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനംചെയ്തു. അഡ്വ. പി.പി.ശ്യാമളാദേവി അധ്യക്ഷതവഹിച്ചു. കില ഫാക്കല്‍റ്റി പപ്പന്‍ കുട്ടമത്ത് വിഷയാവതരണം നടത്തി. കെ.എസ്.കുര്യാക്കോസ്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ജനാര്‍ദനന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ പാദൂര്‍ കുഞ്ഞാമു, പ്രമീള സി.നായ്ക്, എ.ജാസ്മിന്‍, എം.തിമ്മയ്യ, ഓമനാ രാമചന്ദ്രന്‍, സെക്രട്ടറി ഇ.പി.രാജ്‌മോഹന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod