ആര്‍.എം.എസ്.എ: ജി.എസ്.ടി.യു.ഏകദിന ഉപവാസം നടത്തി

Posted on: 19 Aug 2015കാസര്‍കോട്: ആര്‍.എം.എസ്.എ.വിദ്യാലയങ്ങളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക, ആര്‍.എം.എസ്.എ. സ്‌കൂളുകളിലേക്ക് കേന്ദ്ര ഫണ്ട് അനുവദിക്കുക, കുട്ടികളുടെ എണ്ണമനുസരിച്ച് അധ്യാപകരെയും ജീവനക്കാരെയും നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഗവ.സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (ജി.എസ്.ടി.യു.) ജില്ലാകമ്മിറ്റി ഡി.ഡി.ഇ. ഓഫീസിന് മുന്നില്‍ ഏകദിന ഉപവാസ സമരം നടത്തി. ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ.കെ.കെ.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കുഞ്ഞിക്കണ്ണന്‍ കരിച്ചേരി അധ്യക്ഷനായിരുന്നു. ബാലകൃഷ്ണന്‍ പെരിയ, കെ.സരോജിനി, എ.ജെ.പ്രദീപ്ചന്ദ്രന്‍, കെ.സി.സെബാസ്റ്റ്യന്‍, കെ.അനില്‍ കുമാര്‍, എം.സീതാരാമ എന്നിവര്‍ സംസാരിച്ചു.
സമാപനസമ്മേളനത്തില്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറി കേശവപ്രകാശ് നാണിത്തിലു നാരങ്ങാനീര് നല്കി ഉപവാസം അവസാനിപ്പിച്ചു.

More Citizen News - Kasargod