നവോദയ വിദ്യാലയ അപേക്ഷാഫോറം വിതരണം തുടങ്ങി

Posted on: 19 Aug 2015കാസര്‍കോട്: പെരിയ ജവാഹര്‍ നവോദയ വിദ്യാലയത്തില്‍ 2016-17 അധ്യയന വര്‍ഷത്തില്‍ ആറാം ക്ലാസിലേക്കുള്ള പ്രവേശനപരീക്ഷയുടെ അപേക്ഷാഫോറവും പ്രോസ്‌പെക്ടസും വിതരണം ചെയ്തുതുടങ്ങി. അപേക്ഷകര്‍ ജില്ലയിലെ അംഗീകൃത സ്‌കൂളുകളില്‍ യഥാക്രമം 2013-14, 2014-15 എന്നീ അധ്യയനവര്‍ഷങ്ങളില്‍ 3, 4 ക്ലാസുകളില്‍ പഠിച്ചവരും 2015-16 അധ്യയനവര്‍ഷത്തില്‍ അഞ്ചാം ക്ലാസില്‍ ഇതേ ജില്ലയില്‍ അംഗീകൃത സ്‌കൂളുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്നവരുമാകണം. 2003 മെയ് ഒന്നിനുമുമ്പും 2007 ഏപ്രില്‍ 30നുശേഷവും ജനിച്ചവരായിരിക്കരുത്. അപേക്ഷകള്‍ സ്‌കൂള്‍ പ്രഥമാധ്യാപകര്‍വഴി ബന്ധപ്പെട്ട എ.ഇ.ഒ. ഓഫീസില്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി സപ്തംബര്‍ 30. അഖിലേന്ത്യാടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന പ്രവേശനപരീക്ഷ ജനവരി ഒമ്പതിന് രാവിലെ 11.30ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. പ്രവേശനപരീക്ഷയുടെ അപേക്ഷാഫോറം വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും വിദ്യാഭ്യാസ െഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, എ.ഇ.ഒ. ഓഫീസുകള്‍, അംഗീകൃത സ്‌കൂള്‍ പ്രഥമാധ്യാപകര്‍, ജവാഹര്‍ നവോദയ വിദ്യാലയം എന്നിവിടങ്ങളില്‍നിന്ന് കിട്ടും.

More Citizen News - Kasargod