യൂത്ത് ലീഗ് കണ്‍വെന്‍ഷന്‍

Posted on: 19 Aug 2015മഞ്ചേശ്വരം: മുസ്!ലിം യൂത്ത് ലീഗ് അംഗത്വ പ്രചാരണത്തിന്റെ ഭാഗമായി പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍ നടന്നു. വൊര്‍ക്കാടി പഞ്ചായത്ത് കണ്‍വെന്‍ഷന്‍ പി.സി.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ബി.എ.മജീദ് അധ്യക്ഷതവഹിച്ചു. ഹാരിസ് പാവൂര്‍, എ.കെ.എം.അഷറഫ്, എ.കെ.ആരിഫ്, സയ്യിദ് സൈഫുള്ള തങ്ങള്‍, മുഹമ്മദ് മാങ്കൊടി, സുബൈര്‍, അബ്ദുള്‍കരീം, ഹമീദ് നടിബയല്‍, കലന്തര്‍ ആനക്കല്ല്, റസാഖ് പാത്തൂര്‍, കെ.ജെ.ലത്തീഫ്, ജാഫര്‍ പാവൂര്‍, മൊയ്തീന്‍കുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു.
എണ്‍മകജെയില്‍ സിദ്ദീഖ് ഒളമൊഗര്‍ അധ്യക്ഷതവഹിച്ചു. അഷറഫ് അമേക്കള, എ.കെ.ഷെരീഫ്, അബൂബക്കര്‍ പെര്‍ദന, ഹമീദ് പെര്‍ള, കെ.ബി.മുഹമ്മദ്, ഹസ്സന്‍ കുദുവ, കെ.എച്ച്.മുഹമ്മദ്കുഞ്ഞി, അഷറഫ് മര്‍ത്യ, സൂഫി മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.

മെഡിക്കല്‍ ക്യാമ്പ്

കാസര്‍കോട്:
കാസര്‍കോട് ലയണ്‍സ് ക്ലബ് സ്വാതന്ത്ര്യദിനത്തില്‍ സൗജന്യ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് നടത്തി. ഡോ. ബി.എസ്.റാവു ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍മാരായ ശ്രീപാദറാവു, കെ.വി.ശ്രീരാമ, സത്യനാഥ്, അവിനാശ്, കെ.കെ.ഷാന്‍ബാഗ്, സുരേഷ്, ഗണേഷ് മയ്യ, കെ.കെ.തോമസ്, ബി.എ.പി.ഭട്ട, ശോഭാ മയ്യാ, രേഖ മയ്യാ, രാഘവേന്ദ്ര ഭട്ട, ദിവിയ ഭട്ട്, വാരുണി ശ്രീറാം, ഗീതാ സത്യനാഥ്, ഐ.പി.ശ്രീരാജ് എന്നിവര്‍ രോഗികളെ പരിശോധിച്ചു.

യോഗ ക്ലാസ്

കാസര്‍കോട്:
ചൈതന്യ യോഗയുടെ ശങ്കരനാരായണശാസ്ത്രി നയിക്കുന്ന യോഗ ക്ലാസ് ഓണം അവധിയില്‍ നടത്തും. നുള്ളിപ്പാടി ഹവ്യകഭവനിലാണ് ക്ലാസ്. ഫോണ്‍: 9446282577.

കര്‍ഷകര്‍ ധര്‍ണ നടത്തി

പെരുമ്പള:
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ 'കര്‍ഷകദ്രോഹ' നടപടികളില്‍ പ്രതിഷേധിച്ച് കര്‍ഷകസംഘം ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി കോളിയടുക്കത്ത് ധര്‍ണ നടത്തി. ടി.നാരായണന്‍ ഉദ്ഘാടനം ചെയ്തു. ഇ.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷതവഹിച്ചു. എന്‍.വി.ബാലന്‍, എ.നാരായണന്‍ നായര്‍, ഇ.മനോജ്കുമാര്‍, എം.തമ്പാന്‍ നമ്പ്യാര്‍, അബ്ദുള്ളക്കുഞ്ഞി, എസ്.വി.പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതിഷേധിച്ചു

കീഴൂര്‍:
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുനഃസംഘടനയില്‍ തീരദേശ മേഖലയായ കീഴൂരില്‍നിന്നുള്ള ജനറല്‍ സെക്രട്ടറിയായിരുന്ന എസ്.സോമനെ ഒഴിവാക്കിയതില്‍ കീഴൂര്‍ വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. സോമനെ കെ.പി.സി.സി.യില്‍ ഉള്‍പ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. കെ.വിജയന്‍ അധ്യക്ഷതവഹിച്ചു.

തഹ്ലീല്‍ സദസ്സ്

ബദിയഡുക്ക:
ബി.എച്ച്.അബ്ദുള്ളക്കുഞ്ഞി അനുസ്മരണവും തഹ്ലീല്‍ സദസ്സും കണ്ണിയത്ത് ഉസ്താദ് ഇസ്!ലാമിക് അക്കാദമിയുടെ നേതൃത്വത്തില്‍ നടന്നു. പ്രാര്‍ഥനാ സദസ്സിന് അബ്ദുസ്സലാം ദാരിമി നേതൃത്വം നല്കി. ബേര്‍ക്ക അബ്ദുള്ളക്കുഞ്ഞി ഹാജി അധ്യക്ഷതവഹിച്ചു. സുബൈര്‍ ദാരിമി, ഫ്ലലുര്‍ റഹ്മാന്‍ ദാരിമി, പി.എസ്.ഇബ്രാഹിം ഫൈസി, ജുനൈദ് അംജദി, ഹസൈനാര്‍ ഫൈസി, ശരീഫ് ഹുദവി, മുഹമ്മദലി ഇര്‍ഫാനി, മൂസ മൗലവി, അഷ്‌റഫ് ഫൈസി, ഹസന്‍ ഹുദവി തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod