സ്‌പെഷ്യല്‍ ഒളിംപിക്‌സ് മെഡല്‍ ജേതാവ് സുമേഷിന് ആദരം

Posted on: 19 Aug 2015



കാസര്‍കോട്: അമേരിക്കയിലെ ലോസ് ആഞ്ജലിസില്‍ നടന്ന സ്‌പെഷ്യല്‍ ഒളിംപിക്‌സില്‍ വെങ്കലമെഡല്‍ നേടിയ ചെറുവത്തൂര്‍ സ്വദേശി സുമേഷ് വാര്യരെ ജില്ലാ ഭരണകൂടവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും ആദരിച്ചു. സ്‌പെഷ്യല്‍ ഒളിംപിക്‌സില്‍ വെങ്കലമെഡല്‍ നേടിയ ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ ക്യാപ്ടനായിരുന്നു സുമേഷ്.
ഉദയഗിരിയിലെ സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ നടന്ന ചടങ്ങ് ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഭരണകൂടത്തിന്റെയും ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ഉപഹാരങ്ങള്‍ കളക്ടര്‍, സുമേഷിന് സമ്മാനിച്ചു. എ.ഡി.എം. എച്ച്.ദിനേശന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം.അച്യുതന്‍,
നായന്മാര്‍മൂല ടി.ഐ.എച്ച്.എസ്. പ്രിന്‍സിപ്പല്‍ മുഹമ്മദ് അലി, സൈക്കിളിങ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വിജയകുമാര്‍ പാലക്കുന്ന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി.ശേഖര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി കെ.പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ ഓണാഘോഷപരിപാടികളും ഇതോടൊപ്പം നടന്നു.

More Citizen News - Kasargod