നാല് മലയോരകേന്ദ്രങ്ങളില്‍ ശുചിത്വസമുച്ചയം

Posted on: 19 Aug 2015വെള്ളരിക്കുണ്ട്: ബളാല്‍ പഞ്ചായത്തിലെ കൊന്നക്കാട്, മാലോം, ബളാല്‍, വെള്ളരിക്കുണ്ട് ടൗണുകളില്‍ ശൗചാലയവും അനബന്ധസൗകര്യങ്ങളും ഒരുക്കുന്നു. ജലനിധി പദ്ധതിയിലാണ് ഇവ സ്ഥാപിക്കുന്നത്. 30 ലക്ഷം രൂപ ഇതിനായി വിനിയോഗിച്ചു.
കൊന്നക്കാട്ടും ബളാലിലും കുളിമുറി ഉള്‍പ്പെടെ ഒരുങ്ങി. വെള്ളരിക്കുണ്ടില്‍ പണിപൂര്‍ത്തിയായിവരുന്നു. മാലോത്ത് സാംസ്‌കാരികനിലയത്തോടുചേര്‍ന്നാണ് നിര്‍മിച്ചത്.
താലൂക്കാസ്ഥാനമായ വെള്ളരിക്കുണ്ടില്‍ എത്തുന്നവര്‍ പ്രാഥമികകൃത്യങ്ങള്‍ക്ക് വിഷമിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ബളാല്‍, മാലോം, കൊന്നക്കാട് എന്നിവിടങ്ങളില്‍ ശുചിത്വസമുച്ചയം ബുധനാഴ്ച പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.

More Citizen News - Kasargod