വയോജനങ്ങള്‍ പഞ്ചായത്തോഫീസ് ധര്‍ണ നടത്തി

Posted on: 19 Aug 2015വെള്ളരിക്കുണ്ട്: വയോജനദിനാചരണത്തില്‍ സീനിയര്‍ സിറ്റിസണ്‍ ഫോറം ബളാല്‍ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്തോഫീസിനുമുന്നില്‍ ധര്‍ണ നടത്തി. എ.കെ.അപ്പു അധ്യക്ഷതവഹിച്ചു. തോമസ് പറമ്പകത്ത്, ആന്റണി കുമ്പുക്കല്‍. മൊയ്തു കൊന്നക്കാട്, വാസു എടത്തോട്, എം.ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.
കിനാനൂര്‍-കരിന്തളം പഞ്ചായത്തോഫീസിനുമുന്നിലെ ധര്‍ണ ജില്ലാ വൈസ് പ്രസിഡന്റ് പുറവങ്കര കുഞ്ഞിക്കണ്ണന്‍നായര്‍ ഉദ്ഘാടനം ചെയ്തു. എം.വി.പദ്മനാഭന്‍ അധ്യക്ഷതവഹിച്ചു. കെ.കുഞ്ഞിരാമന്‍മാസ്റ്റര്‍, കെ.കെ.നാരായണന്‍, കെ.വി.കണ്ണന്‍, കെ.കൃഷ്ണന്‍, കെ.ജെ.അഗസ്റ്റിന്‍, കെ.രാഘവന്‍, കെ.രത്‌നാകരന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod