സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Posted on: 19 Aug 2015



കാസര്‍കോട്: കീഴൂര്‍ ജമാ അത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പി.ബി.മുഹമ്മദ് കുഞ്ഞി പതാക ഉയര്‍ത്തി. പി.ബി.അഷറഫ്, പ്രഥമാധ്യാപകന്‍ കൃഷ്ണന്‍ അരമങ്ങാനം, സദര്‍ മുഹല്ലി, യാസര്‍ ഉദവി, റഷീദ് ഹാജി, സി.എ. ഇഖ്ബാല്‍, സി.എ.റസാഖ്, അഹമ്മദ് കല്ലട്ര, സര്‍ഫാസ്, ഷാഫി കുഞ്ഞാമു എന്നിവര്‍ സംസാരിച്ചു.
ശ്രീബാഗില്‍ മിഫ്ത്താഹുല്‍ മദ്രസയില്‍ ഖത്തീബ് എം.സെയ്തലവി ഫൈസി പതാക ഉയര്‍ത്തി. സദര്‍ മുഅല്ലിം, നൂറുദ്ദീന്‍ ബെളിഞ്ചം, ഷംസുദ്ദീന്‍ മൗലവി, ഹമീദ് മുളികണ്ടം, ബി.എം.അബൂബക്കര്‍, പി.എ.സുലൈമാന്‍ ഹാജി, കെ.എം.ഷാഹുല്‍ഹമീദ്, പി.എ.ശാഫി, കെ.എസ്.അബ്ദുള്ള, ബി.കെ.അബ്ദുള്ള എന്നിവര്‍ സംസാരിച്ചു.
ശ്രീബാഗില്‍ മില്ലേനിയം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ ബി.എം.അബൂബക്കര്‍ പതാക ഉയര്‍ത്തി. ഇ.പി.അബ്ദുള്‍ ശെരീഫ്, കെ.എം.ഷാഹുല്‍ഹമീദ്, ഇ.കെ.റഹീം, എസ്.ഹാരീസ് എന്നിവര്‍ സംസാരിച്ചു.
ശ്രീബാഗില്‍ ഡെയ്‌സ് ക്ലബ്ബില്‍ എസ്.എം.നാസര്‍ പതാക ഉയര്‍ത്തി. ആസിഫ് വമ്പന്‍, ആര്‍സു തായല്‍ എന്നിവര്‍ സംസാരിച്ചു.
നായന്മാര്‍മൂല എന്‍.എ.മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍.എ.അബ്ദുറഹിമാന്‍ പതാക ഉയര്‍ത്തി. വി.ആര്‍.ശ്രീനിവാസന്‍, എന്‍.പ്രവീണ്‍കുമാര്‍, മനോജ്കുമാര്‍, എസ്.റഫീഖ്, മഹമൂദ്, മെഹ്ഷാബി, ബീനാസുനില്‍, ഫാത്തിമത്ത് ഹീന, ഖദീജത്ത് റഹ്മ, ഷഹ്‌സാദ, മഅ്ശൂഖ മിനാസ്, മുഹമ്മദ് സിനാന്‍ എന്നിവര്‍ സംസാരിച്ചു.
മൊഗ്രാല്‍ പുത്തൂരില്‍ സ്വാതന്ത്ര്യസമര സേനാനി കരിയന്‍ ഗുരിക്കള്‍ സ്മാരകവേദി സംഘടിപ്പിച്ച ചടങ്ങില്‍ കെ.ബി.കമലാക്ഷന്‍ പതാക ഉയര്‍ത്തി. ഡി.വിജയശ്രീ, രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ബേഡഡുക്ക ന്യൂ ജി.എല്‍.പി. സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പ്രഥമാധ്യാപകന്‍ സി.ഗോപാലകൃഷ്ണന്‍ പതാക ഉയര്‍ത്തി. പഞ്ചായത്തംഗം കെ.വി.നാരായണന്‍, ബി.കെ.അബ്ബാസ്, രാഘവന്‍, കാര്‍ത്തിക, മജീദ് എന്നിവര്‍ സംസാരിച്ചു. സ്വാതന്ത്ര്യദിന റാലിയും ക്വിസ്, ദേശഭക്തിഗാന മത്സരം എന്നിവ നടത്തി.

More Citizen News - Kasargod