ചെക്‌പോസ്റ്റിലെ ഗതാഗതക്കുരുക്കിനെതിരെ മനുഷ്യച്ചങ്ങല

Posted on: 18 Aug 2015മഞ്ചേശ്വരം: വാമഞ്ചൂര്‍ വാണിജ്യനികുതി ചെക്‌പോസ്റ്റിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് മഞ്ചേശ്വരം ചെക്‌പോസ്റ്റ് ആക്ഷന്‍ കമ്മിറ്റി മനുഷ്യച്ചങ്ങല തീര്‍ത്തു.
നിവേദനം നല്‍കിയിട്ടും യാതൊരു നടപടികളും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല തീര്‍ത്തത്. തുടര്‍ന്ന് ചെക്‌പോസ്റ്റ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് നിവേദനം നല്‍കി. മുരളീധര ഭട്ട് ഉദ്ഘാടനം ചെയ്തു. ഇക്ബാല്‍ ഉപ്പള അധ്യക്ഷത വഹിച്ചു. കെ.ഐ.മുഹമ്മദ്കുഞ്ഞി, കെ.രാമകൃഷ്ണന്‍, അബ്ദുള്‍ഖാദര്‍, മുഹമ്മദ് സിഗന്റടി, ഹമീദ്, ഹമീദ് ഹൊസങ്കടി, സലാം വൊര്‍ക്കാടി, മഹമൂദ് കൈക്കമ്പ എന്നിവര്‍ സംസാരിച്ചു.

മണല്‍ പിടികൂടി

മഞ്ചേശ്വരം:
വോര്‍ക്കോടി കിദമ്പാടിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ അനധികൃതമായി സൂക്ഷിച്ച മണല്‍ പോലീസ് പിടികൂടി. 40 ടണ്‍ മണലാണ് മഞ്ചേശ്വരം അഡീഷണല്‍ എസ്.ഐ. പി.വിജയനും സംഘവും പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് കൈതപ്പാടിയിലെ ഷഫീഖിനെതിരെ പോലീസ് കേസെടുത്തു.

More Citizen News - Kasargod