കര്‍ഷകദിനം

Posted on: 18 Aug 2015രാജപുരം:പനത്തടി പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷകദിനവും കര്‍ഷകരെ ആദരിക്കലും നടത്തി. ബളാന്തോട് ക്ഷീരോത്പാദക സഹകരണ സംഘം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സുപ്രിയ അജിത്ത്, സുശീല ഗോവിന്ദന്‍, ബെന്നി അബ്രഹാം, പി.പി.പുഷ്പലത, ബി.മോഹന്‍കുമാര്‍, എം.സി.മാധവന്‍, അരുണ്‍ രംഗത്തുമല, കെ.എന്‍.സുരേന്ദ്രന്‍ നായര്‍, എസ്.രഞ്ജിത്ത്കുമാര്‍, ബി.വി.മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു.
കള്ളാര്‍ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷകദിനവും കര്‍ഷകരെ ആദരിക്കലും നടത്തി. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എച്ച്. വിഘ്‌നേശ്വരഭട്ട് അധ്യക്ഷതവഹിച്ചു. ലീലാമ്മ ജോസ്, എം.യു.തോമസ്, ഒക്ലാവ് കൃഷ്ണന്‍, കെ.ശങ്കരനാരായണന്‍, പി.ഗീത തുടങ്ങിയവര്‍ സംസാരിച്ചു. ആറു കര്‍ഷകരെ ആദരിച്ചു.
കോടോം-ബേളൂര്‍ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷക ദിനാചരണവും ബയോ കണ്‍ട്രോള്‍ യൂണിറ്റിന്റെ ഉദ്ഘാടനവും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി കര്‍ഷകദിനവും ഡോ. വിനായക ഹെഗ്‌ഡെ ബയോ കണ്‍ട്രോള്‍ യൂണിറ്റിന്റെ ഉദ്ഘാടനവും നടത്തി. സൗമ്യ വേണുഗോപാല്‍ അധ്യക്ഷതവഹിച്ചു. ബാനം കൃഷ്ണന്‍, ടി.ശാരദ, സി.രാധ, എം.ഗോപാലന്‍, പി.വി.തങ്കമണി, കെ.ടി.നാരായണി, എം.കെ.നാരായണി, ഡോ. സി.തമ്പാന്‍, എസ്.പി.വിഷ്ണു എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod