കുശാല്‍നഗറില്‍ റെയില്‍വേ മേല്പാലത്തിനായി പ്രക്ഷോഭം തുടങ്ങാന്‍ കര്‍മസമിതി

Posted on: 18 Aug 2015കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് നിന്ന് തീരദേശത്തേക്ക് പോകുന്ന വഴിയിലുള്ള കുശാല്‍നഗര്‍ റെയില്‍വേ ഗേറ്റിന് മേല്പാലം വേണമെന്ന ആവശ്യവുമായി നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്. തിങ്കളാഴ്ച കുശാല്‍നഗറില്‍ നടന്ന കണ്‍വെന്‍ഷനില്‍ തീരദേശമേഖലയിലെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. സമരത്തിന്റെ ഭാഗമായി മനുഷ്യച്ചങ്ങലയും സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ചും നടത്തും.
ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കര്‍മസമിതി ചെയര്‍മാന്‍ കെ.മുഹമ്മദ്കുഞ്ഞി അധ്യക്ഷതവഹിച്ചു. കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.ദിവ്യ, ഉപാധ്യക്ഷന്‍ പ്രഭാകരന്‍ വാഴുന്നോറൊടി, കൗണ്‍സിലര്‍മാരായ എച്ച്.ശിവദത്ത്, കെ.ബേബി, ഖദീജ ഹമീദ്, മറിയം, എച്ച്.ആര്‍.ശ്രീധരന്‍, ജനതാദള്‍ (യു) ജില്ലാ പ്രസിഡന്റ് എ.വി.രാമകൃഷ്ണന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഡി.വി.ബാലകൃഷ്ണന്‍, കെ.ഇബ്രാഹിം, എ.വി.രാമചന്ദ്രന്‍, വത്സന്‍, പി.പി.രാജു, റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ടി.മുഹമ്മദ് അസ്ലം, കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ കെ.മോഹനന്‍, വൈസ് ചെയര്‍മാന്‍ സന്തോഷ് കുശാല്‍നഗര്‍ എന്നിവര്‍ സംസാരിച്ചു

More Citizen News - Kasargod