തൊഴിലാളിസംഗമം

Posted on: 18 Aug 2015നീലേശ്വരം: തൊഴില്‍ശാഖകള്‍ സംരക്ഷിക്കാനും തൊഴിലാളികളുടെ ഉന്നമനത്തിനും വേണ്ടി തൊഴിലാളി സംഘടനകള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.ദിവ്യ അഭിപ്രായപ്പെട്ടു. ജനതാ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി (എച്ച്.എം.എസ്.) സംഘടിപ്പിച്ച തൊഴിലാളിസംഗമവും അംഗത്വവിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. യൂണിയന്‍ ജില്ലാ പ്രസിഡന്റ് പി.പി.സുന്ദരന്‍ അധ്യക്ഷത വഹിച്ചു. ഗിരീഷ് കുന്നത്ത്, ഭാസ്‌കരന്‍ കോട്ടൂര്‍, യു.അബ്ദുള്ള പെര്‍ള, എം.വി.സുരേശന്‍, രവി അമ്മംകോട് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod