അപകടഭീഷണിയായി സ്ലാബുകള്‍

Posted on: 18 Aug 2015നീലേശ്വരം: നഗരമധ്യത്തില്‍ നഗരസഭയുടെ അപകടക്കെണി ബസ്സറ്റാന്‍ഡ് പരിസരത്തെ രാജാറോഡിലെ ഓവുചാലിനുമുകളില്‍ സ്ഥാപിച്ച സ്ലാബുകള്‍ കിളച്ചെടുത്ത നഗരസഭാ ജീവനക്കാര്‍ അത് യഥാസ്ഥലത്ത് ശരിയായരീതിയില്‍ പുനഃസ്ഥാപിക്കാത്തതാണ് ജനങ്ങള്‍ക്ക് ഭീഷണിയായത്.
കാലവര്‍ഷത്തിനുമുമ്പ് നഗരത്തിലെ ഓവുചാലുകള്‍ വൃത്തിയാക്കാറുള്ള നഗരസഭ ഇക്കുറി അതില്‍ ശ്രദ്ധിച്ചില്ല. കര്‍ക്കടകത്തില്‍ പെയ്ത ശക്തമായ മഴയില്‍ രാജാറോഡ് വെള്ളത്താിലായതോടെ നഗരസഭയ്‌ക്കെതിരെ വലിയ പ്രതിഷേധവുമുണ്ടായി. അതോടെയാണ് നഗരസഭ ഓവുചാലുകള്‍ ശുചീകരിക്കാന്‍ തയ്യാറായത്. ബസ്സ്റ്റാന്‍ഡ് പരിസരത്തെ സ്ലാബുകള്‍ നീക്കംചെയ്യാന്‍ ടാറിങ് വെട്ടിപ്പൊളിച്ചു. ഇതോടെ സ്ലാബുകള്‍ സ്ഥാപിച്ചിരുന്ന സ്ഥലങ്ങള്‍ കുണ്ടുംകുഴിയുമായി. മാത്രമല്ല സ്ലാബുകള്‍ യഥാസ്ഥലത്ത് പുനഃസ്ഥാപിച്ചത് കൃത്യതയിലല്ലാത്തതിനാല്‍ കാല്‍നടയാത്രക്കാര്‍ പലരും സ്ലാബുകളില്‍ തട്ടിവീഴുന്നതും പതിവായി.
ചില സ്ലാബുകള്‍ ക്രമംതെറ്റി നിരത്തിയതുകാരണം കുഴിയുമുണ്ട്.

More Citizen News - Kasargod