സ്വാതന്ത്ര്യദിനാഘോഷം

Posted on: 18 Aug 2015പൊയിനാച്ചി: മൊട്ട, കനിയടുക്കം, ചെറുകര-മയിലാട്ടി, ബെണ്ടിച്ചാല്‍ മൊട്ട അങ്കണവാടികളില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഗ്രാമപ്പഞ്ചായത്തംഗം ഉണ്ണിക്കൃഷ്ണന്‍ പൊയിനാച്ചി പതാകഉയര്‍ത്തി.
കരിച്ചേരി പ്രിയദര്‍ശിനി കലാകേന്ദ്രത്തിന്റെ ആഘോഷം കരിച്ചേരി നാരായണന്‍ നായര്‍ ഉദ്ഘാടനംചെയ്തു. രവീന്ദ്രന്‍ കരിച്ചേരി അധ്യക്ഷതവഹിച്ചു. പി.ശ്രീജിത്ത് സ്വാഗതവും പ്രിയേഷ് കൂക്കള്‍ നന്ദിയും പറഞ്ഞു.
കരിച്ചേരി എ.കെ.ജി. കലാകേന്ദ്രത്തില്‍ പി.കമലാക്ഷന്‍ പതാകഉയര്‍ത്തി. കരിച്ചേരി സ്‌കൂള്‍ കുട്ടികള്‍ക്ക് പായസംനല്കി. എ.രാമകൃഷ്ണന്‍, എ.സുരേന്ദ്രന്‍, സി.പി.തുളസീധരന്‍, പി.പങ്കജാക്ഷന്‍, ടി.ശ്രീജിത്ത്, ടി.സൗരവ് എന്നിവര്‍ സംസാരിച്ചു.
കരിച്ചേരി ഗവ. യു.പി. സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷം ടി.അപ്പക്കുഞ്ഞി ഉദ്ഘാടനംചെയ്തു. എ.വേണുഗോപാലന്‍ അധ്യക്ഷനായിരുന്നു. രാധാകൃഷ്ണന്‍ കാമലം പതാക ഉയര്‍ത്തി. ഏഴാംതരത്തില്‍നിന്ന് ഉയര്‍ന്നവിജയം നേടിയ മാളവികയ്ക്ക് പതിനായിരം രൂപയും ഫലകവും അടങ്ങിയ എം.കെ.ആര്‍. മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് ടി.അപ്പക്കുഞ്ഞിയും മാവില മാധവിയമ്മയും ചേര്‍ന്ന് നല്കി. എ.ബാലകൃഷ്ണന്‍, എം.രാഘവന്‍ നായര്‍ ആലക്കാല്‍, കെ.വി.രാജേഷ്, എ.ലതിക, എം.രാജകുസുമം, ടി.പ്രഭാകരന്‍, എ.വി.രവി, എം.ദിനേശന്‍, ടി.വത്സല, പി.ജനാര്‍ദനന്‍, ടി.മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു. കരിച്ചേരി എ.കെ.ജി. കലാകേന്ദ്രം വക പായസവിതരണവും ഉണ്ടായിരുന്നു.
പെര്‍ളടുക്കം റോയല്‍ സ്റ്റാര്‍ ക്ലബ് പെര്‍ളടുക്കം അങ്കണവാടിയിലേക്ക് സൈക്കിളും കളിക്കോപ്പുകളും നല്കി. ചന്ദ്രന്‍ കണിയാംകുണ്ട് ഇവ കൈമാറി.
സുരേഷ് ചൂരിക്കോട്, വിശ്വനാഥന്‍, സുരേഷ് വെരിക്കുളം, വാര്‍ഡംഗം ബാലകൃഷ്ണന്‍, വസന്ത, രത്‌നാകരന്‍, രാഘവന്‍ എന്നിവര്‍ പങ്കെടുത്തു.
പൊയിനാച്ചി നേതാജി ക്ലബ്ബില്‍ പ്രദീഷ് നെല്ലിയടുക്കം പതാകഉയര്‍ത്തി.

More Citizen News - Kasargod