സ്വാതന്ത്ര്യദിനാഘോഷം

Posted on: 18 Aug 2015നീലേശ്വരം: ഗവ. എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നഗരത്തില്‍ ഘോഷയാത്ര നടത്തി. എം.എസ്.ശ്രീദേവി പതാക ഉയര്‍ത്തി. ഡോ. പി.രാജന്‍ ഉദ്ഘാടനംചെയ്തു. സി.പ്രഭാകരന്‍ അധ്യക്ഷതവഹിച്ചു. ടി.പ്രകാശന്‍, സി.സീമ, എം.എസ്.ശ്രീദേവി, ടി.വാസന്തി എന്നിവര്‍ സംസാരിച്ചു. നോര്‍ത്ത് ലയണ്‍സ് ക്ലബ് മധുരപലഹാരങ്ങള്‍ വിതരണംചെയ്തു. കാട്ടിപ്പൊയില്‍ എ.യു.പി. സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ മാത്യു തോമസ് ഉദ്ഘാടനംചെയ്തു. കെ.നാരായണന്‍ അധ്യക്ഷതവഹിച്ചു. പി.വി.പുഷ്പരാജന്‍, കെ.രാജേഷ്‌കുമാര്‍, സെബാസ്റ്റ്യന്‍ ജോസഫ്, കെ.കരുണാകരന്‍, കെ.വി.ശോഭ, രാജേശ്വരി ദേവദാസ് എന്നിവര്‍ സംസാരിച്ചു.
എന്‍.കെ.ബി.എം. യു.പി. സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷം നഗരസഭാധ്യക്ഷ വി.ഗൗരി ഉദ്ഘാടനംചെയ്തു. എ.അബ്ദുള്‍റഷീദ് അധ്യക്ഷതവഹിച്ചു. വിവിധ എന്‍ഡോവ്‌മെന്റുകള്‍ നഗരസഭാംഗം ഇ.ഷജീര്‍ വിതരണംചെയ്തു. ഡോ. കെ.ഗോപിനാഥന്‍, ടി.വി.തമ്പാന്‍, വി.ഗോപി, ഷീബാ രാജു, കെ.വി.ശോഭന, പ്രഥമാധ്യാപകന്‍ എ.വി.ഗിരീശന്‍, ടി.കെ.രമേശന്‍ എന്നിവര്‍ സംസാരിച്ചു. പായസവിതരണവും ഉണ്ടായിരുന്നു. കോട്ടപ്പുറം ഗവ. വി.എച്ച്.എസ്.എസ്സില്‍ നഗരസഭാംഗം ഇബ്രാഹിം പറമ്പത്ത് ഉദ്ഘാടനംചെയ്തു. കെ.പി.ദിനപ്രഭ പതാക ഉയര്‍ത്തി. കെ.പി.കമാല്‍, എന്‍.സി.മുഹമ്മദ്കുഞ്ഞി ഹാജി, കെ.പ്രശാന്ത്‌സുന്ദര്‍, കെ.മഹേഷ്‌കുമാര്‍, മുഹമ്മദ് അറഫാത്ത്, ആഷിഖ് റഹ്മാന്‍, കെ.സുരേഷ് എന്നിവര്‍ സംസാരിച്ചു.
പുതുക്കൈ ഗവ. യു.പി. സ്‌കൂളില്‍ കെ.രവീന്ദ്രന്‍ ഉദ്ഘാടനംചെയ്തു. കെ.പി.വിശ്വനാഥന്‍ അധ്യക്ഷതവഹിച്ചു. കെ.നാരായണന്‍ സന്ദേശംനല്‍കി. ടോംസണ്‍ ടോം പതാക ഉയര്‍ത്തി. പി.വി.നാരായണന്‍, എ.ദാമോദരന്‍, പി.ഷൈമ, ടി.എ.ശ്യാമള, നീലമന ശങ്കരന്‍ എന്നിവര്‍ സംസാരിച്ചു. പി.ടി.രാഘവന്‍, രാമനാഥന് അംഗത്വംനല്‍കി പൂര്‍വവിദ്യാര്‍ഥി സംഘടന ഉദ്ഘാടനംചെയ്തു.
മേക്കാട്ട് ഗവ. വി.എച്ച്.എസ്.എസ്സില്‍ എസ്.പ്രീത മുഖ്യാതിഥിയായിരുന്നു. കെ.രാമചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. സ്‌കൂള്‍ റെഡ്‌ക്രോസ് എം.അജയ്കുമാര്‍ ഉദ്ഘാടനംചെയ്തു. ചന്ദ്രന്‍ മണിയറ, കെ.കുഞ്ഞിരാമന്‍, ശശീന്ദ്രന്‍ മടിക്കൈ, പ്രഥമാധ്യാപകന്‍ കെ.പി.രാജശേഖരന്‍, കെ.ശങ്കരന്‍ എന്നിവര്‍ സംസാരിച്ചു. തീര്‍ഥങ്കര ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കെ.ബാലഗോപാലന്‍ പതാക ഉയര്‍ത്തി. സ്വാമി പ്രേമാനന്ദ, പ്രമോദ് കരുവളം, എന്‍.വി.കുമാരന്‍, കെ.രാമകൃഷ്ണന്‍, കെ.മധു എന്നിവര്‍ സംസാരിച്ചു.
പാറപ്പള്ളി പി.വി.എം. പബ്ലിക് സ്‌കൂളില്‍ ജമാഅത്ത് പ്രസിഡന്റ് ഖാലിദ് പാറപ്പള്ളി പതാക ഉയര്‍ത്തി. ഹമീദ് കാലിച്ചാംപാറ അധ്യക്ഷതവഹിച്ചു. എ.മുഹമ്മദ്കുഞ്ഞി, കെ.അബൂബക്കര്‍, കെ.ബാലചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ ഡിസ്‌പ്ലേയും ഉണ്ടായിരുന്നു. നീലേശ്വരം കാവില്‍ഭവന്‍ യോഗ-പ്രകൃതി ചികിത്സാകേന്ദ്രത്തില്‍ പി.കുഞ്ഞിരാമന്‍ പതാക ഉയര്‍ത്തി. എം.വി.ഗോവിന്ദന്‍, വി.വി.ജാനകി എന്നിവര്‍ സംസാരിച്ചു. നീലേശ്വരം വ്യാപാരി-വ്യവസായി ഏകോപനസമിതി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. എന്‍.മഞ്ചുനാഥ പ്രഭു പതാക ഉയര്‍ത്തി. പള്ളിക്കര കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഘോഷപരിപാടികളില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കുഞ്ഞിക്കൃഷ്ണന്‍ പതാക ഉയര്‍ത്തി. കെ.ഭാസ്‌കരന്‍, കെ.പി.ദാമോദരന്‍, കെ.നീലകണ്ഠന്‍, കെ.ഗംഗാധരന്‍, എം.എന്‍.കുമാരന്‍, സി.എച്ച്.നാരായണന്‍, കെ.തങ്കമണി, മൈക്കിള്‍ എന്നിവര്‍ സംസാരിച്ചു. ചെന്നടുക്കം പ്രിയദര്‍ശിനി ക്ലബില്‍ എം.ജാനു പതാക ഉയര്‍ത്തി. കെ.വി.ബാബു, മാത്യു തോമസ്, കെ.ദാമോദരന്‍, വി.എന്‍.കൊട്ടന്‍ എന്നിവര്‍ സംസാരിച്ചു. പുരുഷസ്വയംസഹായസംഘം സംസ്ഥാന കമ്മിറ്റിയുടെ ചടങ്ങില്‍ എം.ഭാസ്‌കരന്‍ നായര്‍ അധ്യക്ഷതവഹിച്ചു. ഗിരീശന്‍ വട്ടപ്പൊയില്‍, കെ.നാരായണന്‍, നന്ദകുമാര്‍ കോറോത്ത്, പി.നാരായണന്‍ എന്നിവര്‍ സംസാരിച്ചു. വ്യാപാരി-വ്യവസായി ആന്‍ഡ് ജനറല്‍ ഏജന്റ്‌സ് അസോസിയേഷന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കെ.ചന്ദ്രന്‍ പതാക ഉയര്‍ത്തി. പി.വി.ഗിരീശന്‍ ഗുരുക്കള്‍, വി.കെ.ഉഷ, സി.സുനില്‍കുമാര്‍, പി.വി.ബാലകൃഷ്ണന്‍, പി.ശാന്ത എന്നിവര്‍ സംസാരിച്ചു. നീലേശ്വരം മന്ദംപുറം, തെരു അങ്കണവാടികളില്‍ നഗരസഭാംഗം ഇ.ഷജീര്‍ പതാക ഉയര്‍ത്തി. എ.വി.രമണി, എം.ചന്ദ്രാവതി, പി.തങ്കമണി, കെ.പുഷ്പ, നിര്‍മല ജോസ് എന്നിവര്‍ സംസാരിച്ചു.
കോട്ടപ്പുറം നാഷണല്‍ ക്ലബ്ബില്‍ കെ.സി.മൊയ്തു പതാക ഉയര്‍ത്തി. കോട്ടയില്‍ മുഹമ്മദ്കുഞ്ഞി പ്രഭാഷണം നടത്തി. ഷംസുദ്ദീന്‍ അരിഞ്ചിറ, മമ്മു കോട്ടപ്പുറം, പി.ഷാഫി, എം.അബ്ദുള്ള, പി.നൗഫല്‍, പി.അബ്ദുള്ള, പി.എം.എച്ച്.ഫഹീം, ഷരീഫ് പുഴക്കര, എന്‍.ഷംസീര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod