കര്‍ഷകദിനം ആഘോഷിച്ചു

Posted on: 18 Aug 2015പൊയിനാച്ചി: പള്ളിക്കര ഗ്രാമപ്പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷകദിനം ആഘോഷിച്ചു. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കുന്നൂച്ചി കുഞ്ഞിരാമന്‍ അധ്യക്ഷതവഹിച്ചു.
എ.ജാസ്മിന്‍, കെ.സജിനിമോള്‍, പി.കെ.മാധവി, എം.ഗൗരി, അജയന്‍ പനയാല്‍, കെ.സി.കെ.ഷീബ, ആമു ഹാജി, പി.പദ്മിനി, സി.കെ.അബ്ദുല്ല, എം.കരുണാകരന്‍, ടി.കൃഷ്ണന്‍, കെ.ടി.നാരായണന്‍, കരിച്ചേരി നാരായണന്‍ നായര്‍, എം.കുമാരന്‍, ബി.കുഞ്ഞമ്പു നായര്‍, അബ്ദുല്‍ റഹിമാന്‍, കെ.ദാമോദരന്‍, കെ.വേണുഗോപാലന്‍, കെ.എം.നബീസത്ത്ബീവി എന്നിവര്‍ സംസാരിച്ചു.
കെ.കുഞ്ഞമ്പു നായര്‍ മുതുവത്ത്, എ.നാരായണി നെല്ലിയടുക്കം, ടി.കുമാരന്‍ നായര്‍ പെരളം, വി.രാമകൃഷ്ണന്‍ തോക്കാനം, ഗോപാലന്‍ തെക്കേകര, ബോളന്‍ തോക്കാനം മൊട്ട, കുഞ്ഞമ്പു തൊട്ടി എന്നീകര്‍ഷകരെ എം.എല്‍.എ. ആദരിച്ചു. സ്‌കൂള്‍ പച്ചക്കറി കൃഷിയില്‍ ജില്ലയില്‍ രണ്ടാംസ്ഥാനം നേടിയ ക്രീസ്റ്റീന അന്ന തോമസ്, മൂന്നാമത്തെത്തിയ ദിവ്യ പ്രകാശ് എന്നീ കുട്ടികളെ അനുമോദിച്ചു.

More Citizen News - Kasargod