സഫിയയുടെ മാതാപിതാക്കള്‍ക്ക് സഹായധനം പരിഗണിക്കും

Posted on: 18 Aug 2015കാഞ്ഞങ്ങാട്: കാസര്‍കോട്ടെ കരാറുകാരന്‍ ഗോവയിലെത്തിച്ച് കൊലപ്പെടുത്തിയ സഫിയയുടെ കുടുംബത്തിന് സഹായധനം നല്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പുതുപ്പള്ളിയിലെ വസതിയിലെത്തിയ സഫിയയുടെ മാതാപിതാക്കള്‍ക്കും ഇവരുടെ സമരത്തിന് പിന്തുണ നല്‍കിയ സാമൂഹികപ്രവര്‍ത്തകന്‍ അമ്പലത്തറ കുഞ്ഞികൃഷ്ണനുമാണ് മുഖ്യമന്ത്രി ഈ ഉറപ്പുനല്കിയത്. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷുക്കൂറും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.

More Citizen News - Kasargod