അമച്വര്‍ നാടക മത്സരം

Posted on: 18 Aug 2015മാവേലിക്കര: നരേന്ദ്രപ്രസാദ് സ്മാരക പഠന ഗവേഷണകേന്ദ്രം സപ്തംബര്‍ മൂന്നാം വാരത്തില്‍ അമച്വര്‍ നാടക മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിലേക്ക് അവതരിപ്പിക്കാനുള്ള നാടകങ്ങളുടെ സ്‌ക്രിപ്റ്റിന്റെ ആഗസ്ത് 22ന് മുമ്പ് സെക്രട്ടറി, നരേന്ദ്രപ്രസാദ് സ്മാരക നാടക പഠന ഗവേഷണകേന്ദ്രം, പല്ലാരിമംഗലം, മാവേലിക്കര എന്ന വിലാസത്തില്‍ അയക്കണം.
നടനായിരുന്ന നരേന്ദ്രപ്രസാദിന്റെ കൈയെഴുത്തു പ്രതികള്‍, ഫോട്ടോഅപ്രകാശിത കൃതികള്‍ അദ്ദേഹത്തോടൊപ്പമുള്ള അനുഭവങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചുള്ള ഗ്രന്ഥവും നാടക പഠനത്തെ കുറിച്ചുള്ള ഗ്രന്ഥവും തയ്യാറാക്കുന്നതിലേക്ക് വിവരങ്ങള്‍/കൃതികള്‍/ ഫോട്ടോ നല്‍കണമെന്നുള്ളവര്‍ക്ക് മേല്‍പ്പറഞ്ഞ വിലാസത്തില്‍ ബന്ധപ്പെടാം. വിവരങ്ങള്‍ക്ക്: ഡോ.അശോക് അലക്‌സ് ഫിലിപ്പ് 98478 24692.

More Citizen News - Kasargod