കാസര്‍കോടിന്റെ ജലവിനോദസഞ്ചാരത്തിന് ഇനി മൂന്നുകോടിയുടെ 'നക്ഷത്ര' ബോട്ട്‌

Posted on: 18 Aug 2015കാഞ്ഞങ്ങാട്: ജലവിനോദസഞ്ചാരത്തിന്റെ കാസര്‍കോടന്‍ പറുദീസയില്‍ ഇനി പഞ്ചനക്ഷത്രസൗകര്യത്തോടെയുള്ള ഹൗസ്‌ബോട്ടും. മൂന്നുകോടിയോളം വിലമതിക്കുന്ന ബോട്ട് അത്യാധുനിക സുരക്ഷിതകവചങ്ങളോടെയാണ് നിര്‍മിച്ചത്. മുഴുവന്‍ഭാഗവും മരനിര്‍മിതമാണ്. നീലേശ്വരം കടിഞ്ഞിമൂലയിലെ കടവിലാണ് ബേക്കല്‍ക്യൂന്‍ എന്ന് പേരിട്ടിരിക്കുന്ന ബോട്ടെത്തിയത്. പടന്നക്കാട് സ്വദേശിയും യുവ ബിസിനസ്സുകാരനുമായ വില്യംസ് ജോസഫിന്റെതാണ് ഈ ഹൗസ്‌ബോട്ട്. കേന്ദ്രീകൃത ശീതികരണ സംവിധാനത്തോടെയുള്ള ബോട്ടിന് മൂന്ന് കിടപ്പുമുറികളും രണ്ട് കോണ്‍ഫ്രന്‍സ് ഹാളുമുണ്ട്. ഭക്ഷണഹാള്‍, അടുക്കള എന്നിവയുമുണ്ട്. ഉത്തരമലബാറിലെ ടൂറിസം വികസനത്തിന് മുതല്‍ക്കൂട്ടായ ബേക്കലിലെ പഞ്ചനക്ഷത്രഹോട്ടലുകളിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ടവും അനിഷ്ടവും കൃത്യമായി പഠിച്ചാണ് ഇത്രയും തുക മുതല്‍മുടക്കി അത്യാധുനിക സൗകര്യത്തോടെയുള്ള ബോട്ടിറക്കിയതെന്ന് വില്യംസ് ജോസഫ് പറഞ്ഞു. 100 അടി നീളവും 20 അടി വീതിയുമുണ്ട്. മൂന്നുകോടിയോളം രൂപയില്‍ നിര്‍മിതമായ മറ്റൊരു ഹൗസ്‌ബോട്ട് കേരളത്തില്‍ മറ്റെവിടെയുമില്ലെന്ന് മലബാര്‍ ടൂറിസ്റ്റ് ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ നേതാവ് കോഴിക്കോട്ടെ കെ.ടി.കേളപ്പന്‍ പറഞ്ഞു

More Citizen News - Kasargod