സീറ്റൊഴിവ്

Posted on: 18 Aug 2015കാസര്‍കോട്: പെരിയ പോളിടെക്‌നിക് കോളേജില്‍ നടപ്പ് അധ്യയനവര്‍ഷത്തില്‍ ആരംഭിക്കുന്ന സായാഹ്ന ഡിപ്ലോമ കോഴ്‌സില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് എന്നീ ശാഖകളില്‍ ഏതാനും സീറ്റുകളൊഴിവുണ്ട്. നേരത്തേ അപേക്ഷിച്ച് റാങ്കുകളില്‍ ഉള്‍പ്പെട്ട ഇതുവരെ പ്രവേശനം നേടാത്തവര്‍ക്ക് മുന്‍ഗണന ലഭിക്കും. തുടര്‍ന്ന് ഒഴിവുവരുന്ന സീറ്റുകളിലേക്ക് ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിച്ച് പ്രവേശനം നേടാം. പ്രവേശനം ആഗ്രഹിക്കുന്നവര്‍ ചൊവ്വാഴ്ച നാലുമണിക്കകം ഹാജരാകണം.

More Citizen News - Kasargod