റേഷന്‍കാര്‍ഡില്‍ വിവരങ്ങള്‍ തിരുത്താം

Posted on: 18 Aug 2015കാസര്‍കോട്: കാസര്‍കോട് താലൂക്കില്‍ റേഷന്‍കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് കാര്‍ഡ് ഉടമകളില്‍നിന്ന് നിശ്ചിത ഫോറം വഴി ശേഖരിച്ച വിവരങ്ങള്‍ ഡാറ്റാ എന്‍ട്രി നടത്തിയതില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തുന്നതിന് ചൊവ്വാഴ്ച മുതല്‍ 28 വരെ കാര്‍ഡ് ഉടമകള്‍ക്ക് അവസരം ഉണ്ടായിരിക്കും. ഇതിനായി സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ് സൈറ്റ് മുഖേനയോ അക്ഷയകേന്ദ്രങ്ങള്‍ മുഖേനയോ തിരുത്തലുകള്‍ വരുത്താം. സംശയങ്ങള്‍ക്ക് 1967 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിക്കേണ്ടതാണെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

More Citizen News - Kasargod