ആര്‍.എം.എസ്.എ. വിദ്യാലയപ്രശ്‌നം: ജി.എസ്.ടി.യു. ഇന്ന് ഉപവസിക്കും

Posted on: 18 Aug 2015കാസര്‍കോട്: ജില്ലയിലെ ആര്‍.എം.എസ്.എ. വിദ്യാലയങ്ങളിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണതയിലേക്കുനീങ്ങുന്ന നടപടികളില്‍ പ്രതിഷേധിച്ച് ജി.എസ്.ടി.യു. ജില്ലാ കമ്മറ്റി ചൊവ്വാഴ്ച ഉപവാസം നടത്തും. ബി.സി. റോഡില്‍ രാവിലെ പത്തിന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനംചെയ്യും.
അവലോകനയോഗത്തില്‍ ജില്ലാ പ്രസിഡന്റ് കുഞ്ഞിക്കണ്ണന്‍ കരിച്ചേരി അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി കെ.അനില്‍കുമാര്‍, സംസ്ഥാന സെക്രട്ടറി കെ.സരോജിനി, എം.സീതാരാമ, ജോര്‍ജ് തോമസ്, ജോര്‍ജ്കുട്ടി, മധുസൂദനന്‍, ഒ.രജിത, ലിസി ജേക്കബ്, വി.കെ.ബാലകൃഷ്ണന്‍, സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod