പദയാത്ര നടത്തി

Posted on: 18 Aug 2015രാജപുരം: കോണ്‍ഗ്രസ് പുല്ലൂര്‍-പെരിയ മണ്ഡലം കമ്മിറ്റി പദയാത്ര നടത്തി. ഇരിയയില്‍ മണ്ഡലം പ്രസിഡന്റ് എം.കെ.ബാബുരാജിന് ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന്‍ പതാക കൈമാറി ഉദ്ഘാടനംചെയ്തു. കെ.വി. ഗോപാലന്‍ അധ്യക്ഷതവഹിച്ചു. എ.ഗോവിന്ദന്‍ നായര്‍, ബാലകൃഷ്ണന്‍ പെരിയ, വിനോദ് കുമാര്‍ പള്ളയില്‍വീട്, ധന്യ, പ്രദീപ്കുമാര്‍, രാജന്‍ പെരിയ, ടി.രാമകൃഷ്ണന്‍, കൊട്ടന്‍ കായക്കുളം എന്നിവര്‍ സംസാരിച്ചു. പെരിയയില്‍ നടന്ന സമാപനയോഗം പി.ഗംഗാധരന്‍ നായര്‍ ഉദ്ഘാടനംചെയ്തു.
കോണ്‍ഗ്രസ് കള്ളാര്‍ പനത്തടി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പദയാത്ര നടത്തി. കോളിച്ചാലില്‍നിന്നാരംഭിച്ച പദയാത്ര കെ.പി.സി.സി. നിര്‍വാഹകസമിതിയംഗം എം.സി. ജോസ് ഉദ്ഘാടനംചെയ്തു. ടി.കെ.നാരായണന്‍, വി.സി.ദേവസ്യ, എച്ച്.വിഘ്‌നേശ്വര ഭട്ട്, സുപ്രിയ അജിത്ത്, എന്‍.ഐ.ജോയി, എം.കുഞ്ഞമ്പു നായര്‍, കെ.കെ.ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു.
കോണ്‍ഗ്രസ് കോടോം-ബേളൂര്‍ മണ്ഡലം കമ്മിറ്റിയുടെ പദയാത്ര കാലിച്ചാനടുക്കത്ത് ബ്ലോക്ക് പ്രസിഡന്റ് ബാബു കദളിമറ്റം വി.ബാലകൃഷ്ണന്‍ ബാലൂരിന് പതാക കൈമാറി ഉദ്ഘാടനംചെയ്തു. ധന്യ സുരേഷ് സംസാരിച്ചു. സമാപനയോഗം ഡി.സി.സി. ജനറല്‍ സെക്രട്ടറി എം.അസിനാര്‍ ഉദ്ഘാടനംചെയ്തു.

More Citizen News - Kasargod