കാര്‍ഷികമേളയില്‍ ഇന്ന് സെമിനാറും മത്സരങ്ങളും

Posted on: 18 Aug 2015കണ്ണൂര്‍: ദക്ഷിണേന്ത്യന്‍ കാര്‍!ഷികമേളയില്‍ ചൊവ്വാഴ്ച രാവിലെ 10ന് 'കാര്‍ഷിക മേഖലയിലെ വികസനം' എന്ന വിഷയത്തിലുള്ള സെമിനാര്‍ മന്ത്രി ഡോ. എം.കെ.മുനീര്‍ ഉദ്ഘാടനംചെയ്യും.
എം.എല്‍.എ.മാരായ മുല്ലക്കര രത്‌നാകരന്‍, എ.പി.അബ്ദുള്ളക്കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് കണ്ണൂര്‍ ഗവ. എച്ച്.എസ്.എസ്സില്‍ വിദ്യാര്‍ഥികള്‍ക്കുള്ള ക്വിസ് മത്സരം സബ് കളക്ടര്‍ നവജ്യോത് ഖോസ ഉദ്ഘാടനംചെയ്യും.
വൈകിട്ട് അഞ്ചിന് പ്രദര്‍ശനനഗരിയില്‍ ചേരുന്ന സാംസ്‌കാരികസമ്മേളനം മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ ഉദ്ഘാടനംചെയ്യും. ആറിന് പൂരക്കളി, 6.30ന് ശാസ്ത്രീയനൃത്തം, രാത്രി 7.30ന് കാഞ്ഞിരപ്പള്ളി അമലയുടെ നാടകം നീതിസാഗരം.

More Citizen News - Kasargod