സ്വാതന്ത്ര്യദിനാഘോഷം

Posted on: 18 Aug 2015നാരംപാടി: ഫാത്തിമ എ.എല്‍.പി. സ്‌കൂളില്‍ നാരായണന്‍ പതാക ഉയര്‍ത്തി. കുട്ടികള്‍ വന്ദേമാതരം നൃത്തശില്പം അവതരിപ്പിച്ചു. ഫാ. സന്തോഷ് മെനഞ്ചസ് അധ്യക്ഷതവഹിച്ചു. ജോസഫ് മൊണ്‍ഡേരോ, മാര്‍ഷല്‍, ജോണ്‍ ക്രാസ്ത, ശാരദ, ഭവാനി, പ്രഥമാധ്യാപിക ഹെലന്‍ ഡിസൂസ, അബ്ദുള്ള എന്നിവര്‍ സംസാരിച്ചു.
കുണ്ടൂച്ചി:
എന്‍.എസ്.എസ്. ശ്രീപാര്‍വതി വനിതാ സ്വയംസഹായസംഘത്തിന്റെ ആഘോഷത്തില്‍ പുഷ്പലത അധ്യക്ഷതവഹിച്ചു. ശ്രീജ എസ്.നായര്‍, വി.കെ.ഗൗരി, ബേബി രാമകൃഷ്ണന്‍, എന്‍.സിന്ധു, പി.രാധ എന്നിവര്‍ സംസാരിച്ചു.
മൊഗ്രാല്‍-പുത്തൂര്‍: കുന്നില്‍ അങ്കണവാടിയില്‍ ഉസ്മാന്‍ കല്ലങ്കൈ പതാക ഉയര്‍ത്തി. ബേബി, സിദ്ധീഖ്, മാഹിന്‍ കുന്നില്‍, അബ്ദുല്ലക്കുഞ്ഞി, ബി.ഐ.സിദ്ധീഖ്, അംസു മേനത്ത്, കെ.എച്ച്.ഇഖ്ബാല്‍ ഹാജി, ഫിറോസ് എന്നിവര്‍ സംസാരിച്ചു. കുട്ടികള്‍ക്ക് പായസവിതരണം നടത്തി.
മുണ്ടോള്‍:
യൂത്ത് കോണ്‍ഗ്രസ് മുണ്ടോള്‍ പള്ളത്തുങ്കാല്‍ യൂണിറ്റ് കമ്മിറ്റി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. യൂത്ത്ഭവനില്‍നിന്ന് പരിപാടിയില്‍ ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ശ്രീധരന്‍ മുണ്ടോള്‍ പതാക ഉയര്‍ത്തി.
നാലാംമൈല്‍: ദുല്‍ഫുക്കാര്‍ മുസ്!ലിം യുവസംഘടന നാലാംമൈല്‍ ജങ്ഷനില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ദുല്‍ഫുക്കാര്‍ സ്ഥാപക സെക്രട്ടറി ടി.കെ.മജീദ് പതാക ഉയര്‍ത്തി. സ്വാതന്ത്ര്യദിനസന്ദേശ പരിപാടി കാസര്‍കോട് ഡിവൈ.എസ്.പി. ടി.പി.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.

More Citizen News - Kasargod