തങ് സൂ ഡോ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് മൂന്നാം സ്ഥാനം

Posted on: 18 Aug 2015കാസര്‍കോട്: കൊറിയന്‍ ആയോധന കലയായ തങ് സൂ ഡോ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിന് മൂന്നാം സ്ഥാനം. ഡല്‍ഹി, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. 17 അംഗ ടീമാണ് ഡല്‍ഹിയിലെ ആനന്ദ് ആശ്രമില്‍ നടന്ന മൂന്നാമത് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനീധീകരിച്ച് പങ്കെടുത്തത്. ഇതില്‍ രണ്ടു പേര്‍ ഒഴികെ ബാക്കി എല്ലാവരും മെഡല്‍ നേടി. തങ് സൂ ഡോ സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് മത്സരം നടത്തിയത്.
ഏഴ് സ്വര്‍ണം, 11 വെള്ളി, അഞ്ച് വെങ്കലം അടക്കം 23 മെഡല്‍ കേരളതാരങ്ങള്‍ കരസ്ഥമാക്കി. പി.വി.അനില്‍കുമാറാണ് ടീമിനെ പരിശീലിപ്പിച്ചത്. ടി.കണ്ണന്‍കുഞ്ഞിയാണ് ടീം മാനേജര്‍.
61-ാമത് ദേശീയ സ്‌കൂള്‍ ഗെയിംസില്‍ പങ്കെടുക്കാനുള്ള പരിശീലനത്തിലാണ് ഇപ്പോള്‍ കേരള താരങ്ങളെന്ന് തങ് സൂ ഡോ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ കാസര്‍കോട്, കണ്ണൂര്‍, ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് തങ് സൂഡോയില്‍ താരങ്ങള്‍ പരിശീലിക്കുന്നത്.
പി.വി.അനില്‍കുമാര്‍, ടി.കണ്ണന്‍കുഞ്ഞി, ഇന്‍സ്ട്രക്ടര്‍ നിത്യനാരായണന്‍, താരങ്ങളായ സി.എം.അജേഷ്, അഞ്ജലി വി.നായര്‍, ഇര്‍ഫാന്‍ ബിന്‍ മുഹമ്മദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

More Citizen News - Kasargod