തൃക്കരിപ്പൂര്‍ സമ്പൂര്‍ണ ഇ-സാക്ഷരത പഞ്ചായത്ത്‌

Posted on: 17 Aug 2015തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരിനെ സമ്പൂര്‍ണ ഇ-സാക്ഷരതാ പഞ്ചായത്തായി മന്ത്രി ഡോ. എം.കെ.മുനീര്‍ പ്രഖ്യാപിച്ചു. കമ്പ്യൂട്ടര്‍ സാക്ഷരത കൈവരിക്കുന്ന സംസ്ഥാനത്തെ മൂന്നാമത്തേതും ജില്ലയിലെ പ്രഥമ ഗ്രാമപ്പഞ്ചായത്തുമാണ് തൃക്കരിപ്പൂര്‍. 18നും 60നും മധ്യേ പ്രായക്കാരായ 6000-ലധികം പേരാണ് തൃക്കരിപ്പൂരില്‍ ഇ-സാക്ഷരത നേടിയത്. ഉടുമ്പുന്തല വാര്‍ഡിലാണ് ഏറ്റവും കൂടുതല്‍ പേര്‍ സാക്ഷരരായത്. ചടങ്ങില്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ഗോവിന്ദന്‍, പി.എന്‍.പണിക്കര്‍ വിജ്ഞാന്‍ വികാസ്‌കേന്ദ്ര ഡയറക്ടര്‍ എന്‍.ബാലഗോപാലന്‍, ഹാന്‍ഡി ക്രാഫ്റ്റ് ചെയര്‍മാന്‍ എം.സി.ഖമറുദ്ദീന്‍, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ സംസ്ഥാന സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന്‍, പി.വി.പത്മജ, അഡ്വ. എം.ടി.പി.കരീം, വി.കെ.ബാവ, ടി.അജിത, സി.എം.ബാലകൃഷ്ണന്‍, ടി.വി.ബാലകൃഷ്ണന്‍, എം.ഗംഗാധരന്‍, സി.രവി, എ.വി.സുധാകരന്‍, സത്താര്‍ വടക്കുമ്പാട് എന്നിവര്‍ സംസാരിച്ചു. മുന്‍ പഞ്ചായത്തംഗങ്ങള്‍ക്കുള്ള സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് ചടങ്ങില്‍ വിതരണംചെയ്തു. പഞ്ചായത്തിലെ അതുല്യം നാലാംക്ലൂസ് പദ്ധതിയില്‍ പരീക്ഷാര്‍ഥികള്‍ മുഴുവനും വിജയിച്ചതിന്റെ പ്രഖ്യാപനവും ചടങ്ങില്‍ നടത്തി.

More Citizen News - Kasargod