പേവിഷബാധയ്‌ക്കെതിരെ പ്രതിരോധ കുത്തിവെപ്പ് ഇന്നുമുതല്‍

Posted on: 17 Aug 2015മടിക്കൈ: തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനും പേവിഷബാധ തടയുന്നതിനുമായി മടിക്കൈ ഗ്രാമപ്പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ 17 മുതല്‍ 25 വരെ പ്രതിരോധ കുത്തിവെപ്പ് നടത്തും.
കുത്തിവെപ്പ് നടക്കുന്ന സ്ഥലവും സമയവും: 17-ന് ഒന്നാം വാര്‍ഡ് വാഴക്കോട്-10.00, ശിശുമന്ദിരം ഏച്ചിക്കാനം-12.00, രണ്ടാം വാര്‍ഡ് ചുള്ളിമൂല ഇ.എം.എസ്. ക്ലബ്-10.00, മടിക്കൈമാടം പരിസരം-12.00.
18-ന് 13-ാം വാര്‍ഡ് മേക്കാട്ട് സമത സ്വയംസഹായ സംഘം-10.00, ചാളക്കടവ് കര്‍ഷക കലാവേദി-12.00.
19-ന് മൂന്നാം വാര്‍ഡ് മുണ്ടോട്ട് റെഡ്സ്റ്റാര്‍ ക്ലബ്-10.00, പൂത്തക്കാല്‍-12.00.
നാലാം വാര്‍ഡ്-ശക്തി ക്ലബ് പരിസരം-10.00, ചാളക്കടവ് സെവന്‍സ്റ്റാര്‍ ക്ലബ് പരിസരം-12.00. 20-ന് അഞ്ചാം വാര്‍ഡ്-ചുണ്ട-10.00, പുളിയനടുക്കം-12.00.
ആറാം വാര്‍ഡ്-കോതോട്ടുപാറ ക്ലബ് പരിസരം-10.00, കാഞ്ഞിരപ്പൊയില്‍-12.00. 21-ന് 7-ാം വാര്‍ഡ് നാന്തന്‍കുഴി കമ്യൂണിറ്റി ഹാള്‍-10.00, മൂന്നുറോഡ് പരിസരം-12.00. എട്ടാം വാര്‍ഡ്-നാര ക്ലബ് പരിസരം-10.00, കോളിക്കുന്ന് ലേബേഴ്‌സ് ക്ലബ്-12.00. 22-ന് ഒമ്പതാം വാര്‍ഡ് എരിക്കുളം-10.00, പള്ളത്തുവയല്‍-12.00. 10-ാം വാര്‍ഡ് കൂട്ടപ്പുന്ന-10.00, തെക്കന്‍ ബങ്കളം-12.00.
24-ന് 11-ാം വാര്‍ഡ് വൈനിങ്ങാല്‍ 10.00, ബങ്കളം സ്‌കൂള്‍ പരിസരം-12.00. 15-ാം വാര്‍ഡ് കണിച്ചിറ-10.00, അമ്പലത്തുകര-12.00. 25-ന് 12-ാം വാര്‍ഡ് മൃഗാസ്​പത്രി പരിസരം-10.00, പുളിക്കാല്‍ എ.കെ.ജി. ക്ലബ്-12.00. 14-ാം വാര്‍ഡ് കാലിച്ചാംപൊതി-10.00, നൂഞ്ഞി-12.00.
പെരിയ:
പുല്ലൂര്‍-പെരിയ വളര്‍ത്തുനായ്കള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകള്‍ തുടങ്ങി. നായ്കളെ വളര്‍ത്തുന്നതിന്റെ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്ത പേവിഷബാധയെ ചെറുക്കുന്നതിനുള്ള പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകള്‍ നടത്തുന്നത്. ഒരാഴ്ച നീണ്ടുനില്ക്കുന്ന ക്യാമ്പുകള്‍ 25-ന് സമാപിക്കും. ഓരോ വാര്‍ഡിലും വിവിധ കേന്ദ്രങ്ങളിലെത്തി മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍ വാക്‌സിന്‍ നല്കും. ഒരു നായക്ക് അഞ്ചുരൂപയാണ് ഈടാക്കുന്നത്. തിങ്കളാഴ്ച ആയമ്പാറ ഐ.സി.ഡി.പി. സെന്റര്‍, കാലിയടുക്കം, നവോദയ നഗര്‍ കോളനി, പെരിയ ബസാര്‍, രാരപ്പനടുക്കം, നിടുവോട്ടുപാറ, മൊയോലം, മുത്തനടുക്കം, കായക്കുളം എന്നിവിടങ്ങളില്‍ ക്യാമ്പുകള്‍ നടക്കും.

More Citizen News - Kasargod