കോണ്‍ഗ്രസ് പദയാത്ര നടത്തി

Posted on: 17 Aug 2015ബോവിക്കാനം: മുളിയാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പദയാത്ര ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന്‍ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് ടി.ഗോപിനാഥന്‍ അധ്യക്ഷനായിരുന്നു. കെ.പി.സി.സി. പ്രസിഡന്റ് കെ.നീലകണ്ഠന്‍, ഡി.സി.സി. ഭാരവാഹികളായ എം.സി.പ്രഭാകരന്‍, എം.കുഞ്ഞമ്പു നമ്പ്യാര്‍, നിര്‍വാഹകസമിതി അംഗങ്ങളായ ചേക്കോട് ബാലകൃഷ്ണന്‍ നായര്‍, ഇ.മണികണ്ഠന്‍, കെ.സാവിത്രി എന്നിവര്‍ സംസാരിച്ചു. മധുസൂദനന്‍ കോടി സ്വാഗതവും ബാലകൃഷ്ണന്‍ പാണൂര്‍ നന്ദിയും പറഞ്ഞു. സമാപനസമ്മേളനം മുളിയാര്‍ ബ്ലോക്ക് പ്രസിഡന്റ് കെ.പി.കുമാരന്‍ നായര്‍ ഉദ്ഘാടനംചെയ്തു. ചെങ്കള മണ്ഡലം കമ്മിറ്റി നടത്തിയ പദയാത്ര കെ.പി.സി.സി. സെക്രട്ടറി കെ.നീലകണ്ഠന്‍ പ്രസിഡന്റ് എം.പുരുഷോത്തമന്‍ നായര്‍ക്ക് പതാക കൈമാറി ഉദ്ഘാടനംചെയ്തു. ഡി.സി.സി. സെക്രട്ടറി എം.സി.പ്രഭാകരന്‍ അധ്യക്ഷനായിരുന്നു. സമാപനസമ്മേളനം ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന്‍ ഉദ്ഘാടനംചെയ്തു. ഡി.സി.സി. ജനറല്‍ സെക്രട്ടറി സി.വി.ജെയിംസ്, സി.എച്ച്.വിജയന്‍ എന്നിവര്‍ സംസാരിച്ചു.
കുമ്പള: മൊഗ്രാല്‍-പുത്തൂല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പദയാത്ര എരിയാലില്‍ ആര്‍.ഗംഗാധരന്‍ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എം.മാധവന്‍, നാം ഹനീഫ, ആബിദ് വിജയകുമാര്‍, ഹനീഫ, ഗഫൂര്‍, ഗണേശന്‍, കെ.കെ.ഗംഗാധരന്‍, അശോകന്‍ അര്‍ജാര്‍ എന്നിവര്‍ സംസാരിച്ചു.
കുമ്പള: കുമ്പള മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പദയാത്ര ഇച്ചിലമ്പാടി ദര്‍ബാര്‍ക്കട്ടയില്‍ കേശവപ്രസാദ് നാണിത്തിലു ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് ഗണേശ് ഭണ്ഡാരി, സുന്ദര ആരിക്കാടി, സാമിക്കുട്ടി, അഡ്വ. ശിവറാം ആള്‍വ എന്നിവര്‍ സംസാരിച്ചു.
ബന്തടുക്ക: ബേഡഡുക്ക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനത്തില്‍ സ്മൃതിയാത്ര നടത്തി. ഡി.സി.സി. സെക്രട്ടറി പെരിയ ബാലകൃഷ്ണന്‍ പി.രാഘവന്‍ നായര്‍ക്ക് പതാകക ൈമാറി യാത്ര ഉദ്ഘാടനംചെയ്തു. കേശവപ്രസാദ്, ശ്രീജിത്ത് മാടക്കല്ല്, മാധവന്‍ നായര്‍, ഇ.കുഞ്ഞിക്കൃഷ്ണന്‍ നായര്‍, ടി.രാഘവന്‍ നായര്‍, ഫിലിപ്പ് കൊട്ടോടി തുടങ്ങിയവര്‍ നേതൃത്വംനല്കി.

More Citizen News - Kasargod