കെ.ചന്ദ്രശേഖരനെ അനുസ്മരിച്ചു

Posted on: 17 Aug 2015കാഞ്ഞങ്ങാട്: ജെ.പി. സാംസ്‌കാരികസമിതി മുന്‍ മന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായ കെ.ചന്ദ്രശേഖരനെ അനുസ്മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് കെ.ചന്ദ്രശേഖരന്‍ സ്മാരകത്തില്‍ നടന്ന ഒന്പതാം ചരമവാര്‍ഷികദിനാചരണം സി.കെ.നാണു എം.എല്‍.എ. ഉദ്ഘാടനംചെയ്തു. പൊതുരംഗത്തും ഭരണരംഗത്തും അഴിമതിയുടെ കറപുരളാത്ത നേതാവായിരുന്നു കെ.ചന്ദ്രശേഖരനെന്ന് സി.കെ.നാണു അനുസ്മരിച്ചു. മുന്‍ മന്ത്രി എന്‍.കെ.ബാലകൃഷ്ണന്‍, എച്ച്.ഡി.ജനാര്‍ദന ഹെഗ്‌ഡെ, പി.വി.കോരന്‍ കലയറ എന്നിവരുടെ ഫോട്ടോ സി.കെ.നാണു അനാച്ഛാദനംചെയ്തു. സമിതി ജില്ലാ പ്രസിഡന്റ് എം.കുഞ്ഞമ്പാടി അധ്യക്ഷത വഹിച്ചു. പി.വി.തമ്പാന്‍, പനങ്കാവില്‍ കൃഷ്ണന്‍, ഗിരീഷ് കുന്നത്ത്, പറക്കോട്ട് കൃഷ്ണന്‍, കെ.പി.രാമകൃഷ്ണന്‍, സി.പി.ശുഭ, കെ.അമ്പാടി, വി.വി.വിജയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പുഷ്പാര്‍ച്ചനയും ഉണ്ടായിരുന്നു.

More Citizen News - Kasargod