ചീമേനിയില്‍ ബസ് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്‌

Posted on: 17 Aug 2015ചീമേനി: പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫീസിനുസമീപം ശനിയാഴ്ച രാവിലെ ബസ് മറിഞ്ഞു. ചീമേനിയില്‍നിന്ന് കരിവെള്ളൂര്‍വഴി പയ്യന്നൂരിലേക്ക് പോകുന്ന നാസ് ബസ്സാണ് മറിഞ്ഞത്. കനിയം തോലിലെ ടി.വി.നളിനി (47), കെ.കെ.കുഞ്ഞിക്കണ്ണന്‍ (59) ചീമേനി, സാലി തോമസ് (47) അമ്മംകോട് എന്നിവരെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. അശ്രദ്ധമായി ബസ് ഓടിച്ചതിന് ഡ്രൈവര്‍ക്കെതിരെ ചീമേനി പോലീസ് കേസെടുത്തു.

More Citizen News - Kasargod