കര്‍ഷക പ്രതിഷേധ കൂട്ടായ്മ

Posted on: 17 Aug 2015നീലേശ്വരം: കര്‍ഷകരോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സ്വീകരിക്കുന്ന വഞ്ചനാപരമായ നിലപാടില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കര്‍ഷകസംഘം പ്രതിഷേധ കൂട്ടായ്മ നടത്തും. മടിക്കൈ, കിനാനൂര്‍-കരിന്തളം, നീലേശ്വരം എന്നിവിടങ്ങളിലാണ് കൂട്ടായ്മ. പരിപാടി വിജയിപ്പിക്കാന്‍ കര്‍ഷകസംഘം നീലേശ്വരം ഏരിയാ കമ്മിറ്റിയോഗം തീരുമാനിച്ചു. പി.പദ്മനാഭന്‍ അധ്യക്ഷത വഹിച്ചു. സി.എച്ച്.കുഞ്ഞമ്പു, കെ.പി.നാരായണന്‍, കരുവക്കാന്‍ ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.
ചോയ്യങ്കോട്ട് നടത്തുന്ന കര്‍ഷകപ്രതിഷേധ കൂട്ടായ്മ വിജയിപ്പിക്കാന്‍ കര്‍ഷകസംഘം കരിന്തളം വില്ലേജ് കമ്മിറ്റി യോഗം തീരുമാനിച്ചു. കയനി ബാലന്‍ അധ്യക്ഷനായിരുന്നു. പി.പദ്മനാഭന്‍ മാസ്റ്റര്‍, പാറക്കോല്‍ രാജന്‍, വി.വി.രാജന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതിഷേധ കൂട്ടായ്മ വിജയിപ്പിക്കാന്‍ കര്‍ഷകസംഘം പരപ്പ വില്ലേജ് കമ്മിറ്റിയോഗം തീരുമാനിച്ചു. കെ.ടി.ദാമോദരന്‍ അധ്യക്ഷനായിരുന്നു. പാറക്കോല്‍ രാജന്‍, പി.വി.ചന്ദ്രന്‍, ജോര്‍ജ് കല്ലേക്കുന്ന് എന്നിവര്‍ സംസാരിച്ചു. കരിന്തളം വെസ്റ്റ് വില്ലേജ് കമ്മിറ്റി യോഗത്തില്‍ എ.നാരായണന്‍ അധ്യക്ഷനായിരുന്നു. വി.സുധാകരന്‍, വി.കുമാരന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod