സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Posted on: 17 Aug 2015പൊയിനാച്ചി: മയിലാട്ടി അടുക്കത്തുവയല്‍ പ്രിയദര്‍ശിനി വാനശാലയില്‍ സ്വതന്ത്ര്യദിനാഘോഷം നടത്തി. എസ്.എസ്.എല്‍.സി., പ്ലസ് ടു ഉന്നതവിജയികളായവര്‍ക്ക് കാഷ് അവാര്‍ഡും ഉപഹാരവും നല്കി.
കെ.മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. വി.കുഞ്ഞമ്പു നായര്‍, എം.ബാലകൃഷ്ണന്‍ നായര്‍, കെ.ദാമോദരന്‍ നായര്‍, കെ.ജയരാജന്‍, കെ.മണികണ്ഠന്‍, എം.രാധാകൃഷ്ണന്‍, കെ.അനൂപ്, ശശിധരന്‍ ആട്ടുകളം എന്നിവര്‍ സംസാരിച്ചു.
തെക്കില്‍ വെസ്റ്റ് ഗവ. യു.പി. സ്‌കൂളില്‍ വിവിധ കലാപരിപാടികളും പായസവിതരണവും നടന്നു. എം.അമീര്‍ അധ്യക്ഷത വഹിച്ചു.
ടി.കെ.ഉമ്മര്‍കുഞ്ഞി, സുഫൈജി അബൂബക്കര്‍, ശംസുദ്ദീന്‍ തെക്കില്‍, ടി.ഡി.കബീര്‍, എന്‍.ധന്യ, കെ.പ്രിയ, പ്രഥമാധ്യാപകന്‍ എ.ജെ.പ്രദീപ്ചന്ദ്രന്‍, രാജേഷ് എന്നിവര്‍ സംസാരിച്ചു.
ബന്തടുക്ക:
കരിവേടകം നെഹ്രു ഗ്രന്ഥാലയം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കെ.ജെ.അബ്രഹാം പതാക ഉയര്‍ത്തി. ജോസ് പാറത്തട്ടേന്‍, അനന്ദു രാമചന്ദ്രന്‍, ഫൈസല്‍, ഫിറോസ്, ജിറ്റോ തോമസ് എന്നിവര്‍ സംസാരിച്ചു.
മുന്നാട് നെഹ്രു യൂത്ത് ക്ലബ് ആന്‍ഡ് വായനശാലയില്‍ സ്വാതന്ത്ര്യസമരസേനാനി കെ.മാധവനുമായി മുന്നാട് പീപ്പിള്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ വിദ്യാര്‍ഥികള്‍ അഭിമുഖം നടത്തി. കെ.രാജേഷ് നേതൃത്വം നല്‍കി.

More Citizen News - Kasargod